
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : മലയാളി അസോസിയേഷന് അബുദാബി ചാപ്റ്റര്‍ രൂപീകരണ കണ്വന്ഷന് ചെയര്‍പേഴ്സണ്‍ അജിത അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നവാബ് നാട്ടിക അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി അഷറഫ് കേച്ചേരി മുഖ്യപ്രഭാഷണം നടത്തി. മനോജ് സ്വാഗതവും ശോഭ സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു. ജേ:സെക്രട്ടറി ഷംനാസ് പറഞ്ഞു. 250ല്‍ പരം മെമ്പര്‍മാരെ ഉള്‍പ്പെടുത്തി ദുബൈ മലയാളി അസോസിയേഷന് അബുദാബി കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി മനോജ്(പ്രസിഡന്റ്), അക്ബര്‍(ജനറല്‍ സെക്രട്ടറി),രേഷ്മ(ട്രഷറര്‍),അനില്‍, ഷറഫുദ്ദീന്,ജംഷീര്‍(വൈസ് പ്രസിഡന്റുമാര്‍),ശോഭ സന്തോഷ് കുമാര്‍,സലീം,റഹ്്മാന്‍ മണ്ണാര്‍ക്കാട്(ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷമീര്‍,സോജ അജിത,ഷീബ പ്രസംഗിച്ചു.