
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ 50 ശതമാനം വരെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതോടെ ഷാര്‍ജയില്‍ പാര്‍പ്പിട വാടകയില്‍ വര്‍ദ്ധനവ് അനുഭവപ്പെടുന്നു. കോവിഡിന് ശേഷമാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. മറ്റ് എമിറേറ്റുകളില്‍, പ്രത്യേകിച്ച് ദുബൈയിലെ വാടക വര്‍ധിച്ചതും സുഡാന്, റഷ്യ, ഉക്രെയ്ന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാരുടെ വരവ് എന്നിവ ഈ കുതിച്ചുചാട്ടത്തിന് കാരണമായി. എമിറേറ്റില്‍ 30 മുതല്‍ 50 ശതമാനം വരെ വാടക വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദുബൈയിലെ വാടക നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് താമസക്കാരെ കൂടുതല്‍ താങ്ങാനാവുന്ന ഓപ്ഷനുകള്‍ തേടി ഷാര്‍ജയിലേക്ക് എത്തിക്കുകയാണ്. 18,000 ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെ വാടക നല്‍കിയിരുന്ന ഒരു കിടപ്പുമുറി അപ്പാര്‍ട്ട്മെന്റിന് ഇപ്പോള്‍ ഏകദേശം 28,000 ദിര്‍ഹം ആണ് വില. 11,000 ദിര്‍ഹം മുതല്‍ 13,000 ദിര്‍ഹം വരെയുണ്ടായിരുന്ന സ്റ്റുഡിയോ 17,000 ദിര്‍ഹമായും 22,000 ദിര്‍ഹം മുതല്‍ 25,000 ദിര്‍ഹം വരെയുള്ള രണ്ട് ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍ ഇപ്പോള്‍ 33,000 ദിര്‍ഹം മുതല്‍ 36,000 ദിര്‍ഹം വരെയാണ്. ഷാര്‍ജയില്‍ വാടക വര്‍ദ്ധനവിന് പരിധിയില്ല. ഭൂവുടമകള്‍ മാര്‍ക്കറ്റിനെയും സമീപത്തെ വസ്തുവകകളുടെ നിരക്കിനെയും അടിസ്ഥാനമാക്കി അവരുടെ വാടക ക്രമീകരിക്കുന്നു, അതായത് പ്രദേശത്തെ ആശ്രയിച്ച് വിലകള്‍ വ്യത്യാസപ്പെടുന്നുണ്ട്. ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്, 2024 ലെ ആദ്യ പാദത്തില്‍ വാടക കരാറുകളില്‍ ശ്രദ്ധേയമായ 26 ശതമാനം വര്‍ദ്ധനവ് ഉണ്ടായി, 81,921 കരാറുകള്‍ സാക്ഷ്യപ്പെടുത്തി, 2023 ലെ അതേ കാലയളവില്‍ ഇത് 64,878 ആയിരുന്നു. വാടക നിരക്ക് വര്‍ധിക്കുന്നതിനാല്‍ ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് താമസം മാറുന്ന പ്രവണത വര്‍ധിക്കുന്നതായി ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയിലെ വാടക നിയമപ്രകാരം ഒരു വാടക കരാര്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തേക്ക് ഭൂവുടമകള്‍ക്ക് വാടക ഉയര്‍ത്താന്‍ കഴിയില്ല. എന്നിരുന്നാലും, വാടക വര്‍ദ്ധനവിന് പരിധിയില്ല. പുതിയ വര്‍ധനവ് ഷാര്‍ജയില്‍ താമസിക്കുന്നവരെയും ദുബൈയില്‍ നിന്നും മറ്റും ഷാര്‍ജയിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നവരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.