
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അംഗത്വം ലഭിച്ച ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവര്‍ത്തന മേഖല വിപുലീകരിക്കുമെന്ന് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകള്‍ തുടങ്ങാനാണ് പദ്ധതി. വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ടൂറുകളിലും ട്രാവല്‍ വ്യവസായത്തിലും മുന്‍നിരയിലുള്ള ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി ഔദ്യോഗിക ബന്ധം ലഭിച്ചിരിക്കുകയാണ്. ഈ നവംബര്‍ 14ന് കൊളംബിയയിലെ കാര്‍ട്ടജീന ഡി ഇന്ത്യയില്‍ നടന്ന യുഎന്‍ഡബ്ല്യുടിഒ എക്സിക്യൂട്ടീവ് കൗണ്‍സിലിലാണ് ഈ അംഗീകാരം ലഭിച്ചത്.
കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുകയും സാംസ്കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ദൗത്യത്തെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ഈ പങ്കാളിത്തം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കമ്പനി ചെയര്മാന് കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. ആഗോള ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ അംഗത്വം നിര്‍ണായക പങ്ക് വഹിക്കുമെന്ന് മാനേജിങ് ഡയരക്ടര്‍ ഉമ അനില്‍കുമാര്‍ പറഞ്ഞു. അര്‍ത്ഥവത്തായ യാത്രാനുഭവങ്ങള്‍ നല്‍കുന്നതിന് സമാന ചിന്താഗതിക്കാരായ ഓര്‍ഗനൈസേഷനുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മികച്ച അംഗീകാരമാണെന്ന് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ അമല്‍ജിത്ത് എ മേനോന് പറഞ്ഞു.