
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് അല്‍റിഫ പൊലീസ് സ്റ്റേഷന് നടത്തിയ ട്രാഫിക് സുരക്ഷാ കാമ്പയിനില്‍ സ്റ്റേഷന്റെ അധികാരപരിധിയില്‍ നിന്ന് 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്കൂട്ടറുകളും പിടിച്ചെടുത്തു. പൊതു റോഡുകള്‍, കാല്‍നട പാതകള്‍ എന്നിവ പോലുള്ള സ്ഥലങ്ങളില്‍ സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും അനുചിതമായ ഉപ യോഗം, റൈഡര്‍മാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെ ടുത്തതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. അനധികൃത സ്ഥലങ്ങളില്‍ സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അല്‍റിഫ പോലീസ് സ്റ്റേഷന് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗലേബ് അബ്ദുല്ല മുഹമ്മദ് അല്ഗഫ്ലി മുന്നറിയിപ്പ് നല്കി. സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തുകയും ജീവന് അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ റോഡ് ഉപയോക്താക്കളെ ബോധവല്ക്ക രിക്കാന്‍ നിരവധി പരിപാടികളാണ് ദുബൈ പൊലീസ് ആവിഷ്കരിച്ചിട്ടുള്ളത്.