
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : യുഎഇയില്‍ എയറോസ്പേസ് നവീകരണവും വികസനവും വേഗത്തിലാക്കാന്‍ മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ എയറോസ്പേസ് ആന്റ് ഡിഫന്‍സ് കോര്പറേഷന് സഫ്രാനും കരാറില്‍ ഒപ്പുവച്ചു. അബുദാബി എയര്‍ എക്സ്പോയിലാണ് സ്ട്രാറ്റജിക് ഫ്രെയിംവര്‍ക്ക് കരാര്‍,മെയിന്റനന്‍സ്,മാനുഫാക്ചറിങ്,ഹ്യൂമന്‍ ക്യാപിറ്റല്‍ ഡെവലപ്മെന്റ്,അഡ്വാന്‍സ്ഡ് മെറ്റീരിയല്‍,സ്പേസ് എന്നീ കരാറുകളില്‍ ഒപ്പുവക്കാന്‍ ധാരണയായത്. ഈ പങ്കാളിത്തം സനദിന്റെ കഴിവുകള്‍ വികസിപ്പിക്കുകയും സഫ്രാന്റെ വൈവിധ്യമാര്‍ന്ന എയ്റോസ്പേസ് പോര്‍ട്ട്ഫോളിയോയിലുടനീളം പുതിയ പങ്കാളിത്തത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുബദാലയുടെ വിപുലമായ എയ്റോസ്പേസ് പോര്‍ട്ട്ഫോളിയോയ്ക്ക് അനുബന്ധമായി എഞ്ചിന് ഘടകങ്ങളുടെ നിര്‍മാണം ഉള്‍പ്പെടുത്തുന്നതിനായി വിമാന ഘടനാ നിര്‍മാണത്തില്‍ സ്ട്രാറ്റയുടെ ശക്തി വിപുലമാക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു. എമിറാത്തി എഞ്ചിനീയര്‍മാര്‍ക്കും എയ്റോസ്പേസ് പ്രഫഷണലുകള്ക്കുമുള്ള സഹകരണ പരിശീലന അവസരങ്ങളിലൂടെ പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുന്നതാണ് കരാര്‍. മാത്രമല്ല, സ്ട്രാറ്റ സോള്‍വേ അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്ക്കുള്ളിലെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എഞ്ചിന് ആപ്ലിക്കേഷനുകള്‍ക്കായുള്ള നൂതന സാമഗ്രികളാണ് ഉപയോഗിക്കുക. ഇതോടെ എയ്റോസ്പേസ് മെറ്റീരിയല്‍ സയന്‍സില്‍ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം. അബുദാബിയുടെ പ്രധാന എയറോസ്പേസ് ഹബ്ബ് എന്ന സ്ഥാനത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക പ്രതിഭകളെ ഉയര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിടുകയും ചെയ്യുന്നതാണ് കരാര്‍.