
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : 53 മത് യൂണിയന് ദിനത്തിന്റെ ഭാഗമായി വ്യത്യസ്ത ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ മ്യൂസിയം അതോറിറ്റി (എസ്എംഎ). ഷാര്‍ജയിലെ വിവിധ മ്യൂസിയങ്ങള്‍ കേന്ദ്രീകരിച്ചാണ് എസ്എംഎയുടെ പരിപാടികള്‍. ഡിസംബര്‍ രണ്ട്,മൂന്ന് തിയ്യതികളില്‍ എമിറേറ്റിലെ എല്ലാ മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് എടുക്കാതെ മ്യൂസിയത്തില്‍ പ്രവേശിക്കാം. കൂടാതെ ഷാര്‍ജ സിറ്റി,ഖല്‍ബ,ഖോര്ഫുക്കാന് മേഖലകളിലെ മ്യൂസിയങ്ങളില്‍ വിവിധ പരിപാടികളും നടക്കും. നാളെ മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് എസ്എംഎയുടെ യൂണിയന് ഡെ പരിപാടികള്‍ അരങ്ങേറുക.