
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ: തലശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും നിര്‍ധന രോഗികള്‍ക്ക് ആശാകേന്ദ്രമായ തലശ്ശേരി സിഎച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്ററിന്റെ നേതൃയോഗം ഷാര്‍ജയില്‍ നടന്നു. പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ് അധ്യക്ഷനായി. സിഎച്ച് സെന്റര്‍ ചെയര്‍മാനും സഫാരി ഗ്രൂപ്പ് എംഡിയുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും സിഎച്ച് സെന്റര്‍ സെക്രട്ടറിയും കണ്ണുര്‍ ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റുമായ അഡ്വ.കെഎ ലത്തിഫ് വിശദീകരിച്ചു. ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി ഫസല്‍ തലശ്ശേരി,സിഎച്ച് സെന്റര്‍ വൈസ് പ്രസിഡന്റ് മുനീര്‍ പെരിങ്ങത്തുര്‍ പ്രസംഗിച്ചു.
അനസ് പാലോട്ട്,ഹര്‍ഷാദ് മലബാര്‍ ഗോള്‍ഡ്,റംഷാദ് തലശ്ശേരി റെസ്റ്റോറന്റ്,യാസി ര്‍,സത്താര്‍,കെഎംസിസി ജില്ലാ സെക്രട്ടറിമാരായ നംശീര്‍ കെപി വേങ്ങാട്,റഫീക് കെവി,മണ്ഡലം ഭാരാവാഹികളായ നവാസ് മണിയി ല്‍,ബഷീര്‍ കാസ്മി,സമീര്‍ പങ്കെടുത്തു. ഷാര്‍ജ ചാപ്റ്റര്‍ സെക്രട്ടറി സാദിഖ് പുക്കോം സ്വാഗതവും ട്രഷറര്‍ ലത്തിഫ് കതിരൂര്‍ നന്ദിയും പറഞ്ഞു.