
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : മീറ്റ് യുഎഇ സുവനീര്‍ കവര്‍ എഴുത്തുകാരന് കെപിഎസ് പയ്യനടം പ്രകാശനം ചെയ്തു. മീറ്റ് ദേശീയ പ്രസിഡന്റ് അലി അസ്കര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.മുഹമ്മദ് അഷറഫ് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍സൂര്‍ നന്ദിയും പറഞ്ഞു. മീറ്റ് യുഎഇ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘മണ്ണാര്‍ക്കാട് ഫെസ്റ്റ്’ ലോഗോ പ്രകാശനം എകെസിഎഎഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ് നിര്‍വഹിച്ചു. ചടങ്ങില്‍ കെപിഎസ് പയ്യനടത്തിനെ മീറ്റ് യുഎഇ പൊന്നാടയണിയിച്ച് ആദരിച്ചു. അന്‍വര്‍ സാദത്ത്,നസ്്റുദ്ദീന്‍ മുഖ്യാതിഥിതകളായി. ആര്‍ട്സ് വിങ് കണ്‍വീനര്‍ സക്കീര്‍,സുവനീര്‍ ചീഫ് എഡിറ്റര്‍ ശ്രീ ജയപ്രകാശ്,മറ്റു ദേശീയ കമ്മിറ്റി,ഉപദേശകസമിതി അംഗങ്ങള്‍ എമിറേറ്റ്സ്തല നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു.