
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ഷാര്‍ജ : ഷാര്‍ജ കെഎംസിസി വേങ്ങര മണ്ഡലം കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി അധ്യക്ഷനായി. മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃകണ്ണാപുരം,ട്രഷറര്‍ അബ്ദുറഹ്്മാന് മാസ്റ്റര്‍,വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്,സെക്രട്ടറിമാരായ നസീര്‍ കുനിയില്‍,കബീര്‍ ചാന്നാങ്കര,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍,ട്രഷറര്‍ അക്ബര്‍ തിരൂരങ്ങാടി,വൈസ് പ്രസിഡന്റ് ഫര്‍ഷാദ് ഒതുക്കുങ്ങല്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി മുനീര്‍ ഒതുക്കുങ്ങല്‍ ഖിറാഅത്ത് നടത്തി. സെക്രട്ടറി നൗഷാദ് അച്ചനമ്പലം സ്വാഗതവും വൈസ് പ്രസിഡന്റ് അസ്ലം കുറ്റൂര്‍ നന്ദിയും പറഞു.
ഉപദേശക സമിതി അംഗങ്ങളായ ഹൈദര്‍ ഹാജി വേങ്ങര,മുജീബ് മറ്റത്തൂര്‍,ഭാരവാഹികളായ അബ്ദുല്ലകുട്ടി പൊട്ടികല്ല്,നൗഷിഖ് ഊരകം,ജുനൈദ് കാരാതോട് നേതൃത്വം നല്കി. വേങ്ങര ചേറ്റിപ്പുറമാട് അലിവ് സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി സെന്ററില്‍ ഞായറാഴ്ചകളില്‍ നടന്നുവരുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിലേക്ക് ആവശ്യമായ സ്റ്റഡി ചെയറുകള്‍ക്കുള്ള ഫണ്ട് കണ്‍വന്‍ഷനില്‍വച്ച് മണ്ഡലം പ്രസിഡന്റ് മൊയിതീന്‍കുട്ടി അലിവ് സെക്രട്ടറികൂടിയായ ശരീഫ് കുറ്റൂരിന് കൈമാറി.