
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മുപ്പതോളം പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ പരിപാടി വിജയിപ്പിക്കാന്‍ പ്രവാസികളും അവരുടെ കുടുംബങ്ങളും മുന്നോട്ടു വരണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ മുമ്പില്‍ പ്രവാസികളുടെ വിഷയങ്ങളും പരിഹാരമാര്‍ഗങ്ങളും കൃത്യമായി അവതരിപ്പിക്കാന്‍ സംഗമത്തിന് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികളില്‍ നിന്നും ഈടാക്കുന്ന അമിത വിമാനനിരക്കിന്റെ കാര്യത്തിലും വോട്ടവകാശത്തിലും കോടതിയുടെ ശക്തമായ ഇടപെടലും നിര്‍ദേശങ്ങളുമുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം മാറ്റണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവാസി വോട്ടവകാശം, സീസണ് സമയത്തെ അനിയന്ത്രിത വിമാന നിരക്ക് എന്നീ വിഷയങ്ങളില്‍ ശാശ്വത പരിഹാരം തേടി നടത്തുന്ന സമ്മിറ്റ് ഡിസംബര്‍ അഞ്ചിന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളിലാണ് നടക്കുക. ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ‘ പ്രചാരണാര്‍ത്ഥം അബുദാബി മലയാളി സമാജവും ഇന്‍കാസ് അബുദാബിയും സംയുക്തമായി സംഘടിപ്പിച്ച സംഗമം ഇന്‍കാസ് യുഎഇ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ബി യേശുശീലന്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ അധ്യക്ഷനായിരുന്നു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. എഎം അന്‍സാര്‍,എംയു ഇര്‍ഷാദ്,അനുപ ബാനര്‍ജി(ഇന്‍കാസ് അബുദാബി),മുഹമ്മദലി (കേരള സോഷ്യല്‍ സെന്റ ര്‍),സിഎച്ച് യൂസുഫ്,അഷറഫ് പൊന്നാനി,അബ്ദുല്‍ ബാസിത് കായക്കണ്ടി,ഷാനവാസ് പുളിക്കല്‍,(അബുദാബി കെഎംസിസി),സുരേഷ്കുമാര്‍(വടകര എന്‍ആര്‍ഐ ഫോറം),കബീര്‍ മുഹമ്മദ്(പ്രവാസി ഇന്ത്യ),ലാലി സാംസണ്(സമാജം വനിതാവിഭാഗം കണ്‍വീനര്‍) പ്രസംഗിച്ചു. മലയാളി സമാജം ജനറല്‍ സെക്രട്ടറി ടിവി സുരേഷ്കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ ടിഎം നന്ദിയും പറഞ്ഞു.