
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
റിയാദ് : സംഘടനാ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി ആചരിക്കുന്ന ആറ് മാസം നീണ്ടുനില്‍ക്കുന്ന ‘സിക്സ് മൊയീസ്’ കാമ്പയിനിന്റെ ലോഗോ പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎ സമദ് പ്രകാശനം ചെയ്തു. ബത്ഹ ഡി പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ ജില്ലാ നേതാക്കളും കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികളായ ബഷീര്‍ മുല്ലപ്പള്ളി, അഷറഫ് പുറമണ്ണൂര്‍,ഫൈസല്‍ എടയൂര്‍,ഹാഷിം കുറ്റിപ്പുറം ജംഷീര്‍ കൊടുമുടി,നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ്,സിറാജ് കോട്ടക്കല്‍,മുഹമ്മദ് കല്ലിങ്ങല്‍,മൊയ്തീന് കോട്ടക്കല്‍,ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്തീന്‍കുട്ടി പൊന്മള തുടങ്ങിയവര്‍ പങ്കെടുത്തു. കാമ്പയിനിന്റെ ഭാഗമായി സ്കില്‍ ഡെവലപ്മെന്റ്, ലീഡേഴ്സ് മീറ്റ്,കലാ-കായിക മത്സരങ്ങള്‍,ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. കാമ്പയിനിന്റെ ഭാഗമായി കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും സിവില്‍ സര്‍വീസ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി മണ്ഡലം കെഎംസിസി ഏര്‍പ്പെടുത്തുന്ന യു.എ ബീരാന് സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപനവും നടത്തും.