
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇന്തോനേഷ്യ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. യുഎഇയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമയാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. പ്രധാന വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശക സംഘത്തിലുണ്ട്. അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ യുഎഇയുടെ പരമ്പരാഗത ആചാര പ്രകാരം ഒട്ടകങ്ങളുടെയും കുതിരകളുടെയും അകമ്പടിയോടെയാണ് വാഹനവ്യൂഹത്തില്‍ എത്തിയ ഇന്തോനേഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. യുഎഇയുടെയും ഇന്തോനേഷ്യയുടെയും ദേശീയ ഗാനങ്ങളും ഗാര്‍ഡ് ഓഫ് ഓണറും അഭ്യാസപ്രകടനങ്ങളും പരിശോധിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുബിയാന്തോയ്ക്കൊപ്പമുണ്ടായിരുന്നു.
ചടങ്ങില്‍ 21 തോക്കുകളുള്ള പീരങ്കി സല്യൂട്ട് ആകര്‍ഷകമായി. സന്ദര്‍ശക സംഘത്തെ ഇമിറാത്തി കുട്ടികള്‍ ഇരു രാജ്യങ്ങളുടെയും പതാകകള്‍ വീശി വരവേറ്റു. സ്വീകരണ ചടങ്ങില്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പങ്കെടുത്തു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് തെയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്,ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്്നൂന്‍ അല്‍ നഹ്യാന്,മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി,അബ്ദുറഹ്്മാന് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഒവൈസ്,സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി എന്നിവരടങ്ങുന്ന മന്ത്രിതല സംഘം പ്രസിഡന്റിനെ അനുഗമിച്ചു. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍,ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹക്ക്,ഡോ.മുഹമ്മദ് ഹസന് അല്‍സുവൈദി,ഡോ.അഹമ്മദ് അലി അല്‍ സയേഗ്,ഡോ.ഫൈസല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ബന്നായി,അബ്ദുല്ല സലേം അല്‍ ദഹേരി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, വിദേശകാര്യ മന്ത്രി സുജിയോനോ എന്നിവരടങ്ങുന്നതാണ് ഇന്തോനേഷ്യയുടെ പ്രതിനിധി സംഘം. നിക്ഷേപ മന്ത്രി റോസന്‍ റോസ്ലാനി, ഊര്‍ജ, ധാതു വിഭവ മന്ത്രി ബഹ്ലീല്‍ ലഹദാലിയ,ടൂറിസം മന്ത്രി ഡോ.വിദിയന്തി പുത്രി വര്‍ധന തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്തോനേഷ്യന്‍ സംഘത്തിലുണ്ട്.