
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ചവരെ ചേര്‍ത്തുപിടിക്കാന്‍ 12,000 പേര് നിരത്തിലോടിയപ്പോള് സായിദ് ചാരിറ്റി റണ്ണിന്റെ 23ാം പതിപ്പ് നവ്യാനുഭവമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്ന ഓട്ടം ഇന്നലെ രാവിലെയാണ് സംഘടിപ്പിച്ചത്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ചവര്‍ക്ക് ആശ്വാസം പകരുന്നതിനും അവര്‍ക്ക് അവബോധവും പിന്തുണയും നല്‍കുന്നതിനാണ് പദ്ധതി. ഇത്തരം ആളുകള്‍ക്ക് ചികിത്സ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശാക്തീകരിക്കുന്നതിനായി എന്‍ജിഒയായ നാഷണല്‍ മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് സൊസൈറ്റിക്കു വേണ്ടിയാണ് ‘ദയ’ ചാരിറ്റി റണ്‍ സംഘടിപ്പിച്ചത്. ഈ വര്‍ഷം ഏകദേശം 4,000 ഇമിറാത്തി ഓട്ടക്കാര്‍ അണിനിരന്നു. പുറമെ ഇന്ത്യ,ഫിലിപ്പീന്‍സ്,ഈജിപ്ത്,ബംഗ്ലാദേശ്,പാകിസ്താന്,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും യഥാര്‍ത്ഥ ആഗോള മനോഭാവം ആഘോഷിക്കാനുള്ള ഒത്തുചേരലായിരുന്നു ചാരിറ്റി റണ്‍. 115ലധികം സ്കൂളുകളില്‍ നിന്നുള്ള 2,000ത്തിലധികം വിദ്യാര്‍ഥികളും ഓട്ടത്തിന്റെ ഭാഗമായി. കുട്ടികള്‍് മുതല്‍ 77 വയസ് പ്രായമുള്ളവര്‍ വരെ അണിനിരന്നത് ആവേശംവിതറി. 1.5 മില്യണ്‍ ദിര്‍ഹം സമ്മാനത്തുകയ്ക്കായി എലൈറ്റ് അത്ലറ്റുകളും മത്സരിച്ചു. സായിദ് ഹയര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ലെഫ്.ജനറല്‍ (റിട്ട.) മുഹമ്മദ് ഹിലാല്‍ അല്‍ കാബിയുടെ സാന്നിധ്യത്തില്‍ ശൈഖ് യാസ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് 10 കിലോമീറ്റര്‍ ഓട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് ഗണ്‍ ജ്വലിപ്പിച്ചതോടെയാണ് തുടക്കം കുറിച്ചത്.
‘നമ്മുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് നമ്മില്‍ പകര്‍ന്നു നല്കിയ കൊടുക്കല്‍,മാനവികത,ഐക്യം എന്നിവയുടെ മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് സായിദ് ചാരിറ്റി റണ്‍ എന്ന് മുഹമ്മദ് ഹിലാല്‍ അല്‍ കാബി പറഞ്ഞു. ‘എല്ലാ പ്രായത്തിലും കഴിവിലുമുള്ള ആളുകള്‍ ‘ദയ’യുടെ ആത്മാവിനെ സ്വീകരിക്കുന്നത് കാണുന്നത് ഹൃദയസ്പര്‍ശിയാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മാത്രമല്ല, മറ്റുള്ളവര്‍ക്ക് അര്‍ത്ഥവത്തായ ഒരു മാറ്റം വരുത്താനും തങ്ങളെത്തന്നെ ഇത് േ്രപരിപ്പിക്കുന്നു. സായിദ് ചാരിറ്റി റണ്‍ ഐതിഹാസിക സംഭവത്തെ നിര്വചിക്കുന്നതാണെന്നും ഒരുമയുടെ ബോധത്തെ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിലും വിദേശത്തും നന്മയുടെ പാതയില്‍ നടക്കുന്ന സുപ്രധാന മാനുഷിക കായിക മേളയുടെ വിജയ പരമ്പരയുടെ തുടക്കമാണ് അബുദാബിയിലെ സായിദ് ചാരിറ്റി റണ്ണെന്ന് അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അരീഫ് അല്‍ അവാനി പറഞ്ഞു. ഇത് രോഗികളെ സഹായിക്കുകയും വേദനയും കഷ്ടപ്പാടും ലഘൂകരിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് സൊസൈറ്റിക്ക് നല്കിയ ഉദാരമായ പിന്തുണയ്ക്കും ഗുണഭോക്താവായി തങ്ങളെ തിരഞ്ഞെടുത്തതിനും സായിദ് ചാരിറ്റി റണ്ണിന്റെ സംഘാടകര്‍ക്ക് ആത്മാര്‍ത്ഥമായി നന്ദി പറയുന്നതായി നാഷണല്‍ മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് സൊസൈറ്റിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍ ഡോ.ഫാത്തിമ അല്‍ കാബി പറഞ്ഞു. ഈ വര്‍ഷത്തെ വരുമാനം മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും അവരുടെ അര്‍പ്പണബോധവും ഉയര്‍ത്തിക്കാട്ടുന്നു.