
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ഫുജൈറ : പാലക്കാട്,ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പുഫലം കേരളം ഐക്യജനാധിപത്യമുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് യുഎഇ നാഷണല്‍ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍ അഭിപ്രായപ്പെട്ടു. പാലക്കാട് നടന്ന ത്രികോണ മത്സരത്തില്‍ ജനം രാഹുല്‍ മാങ്കൂട്ടത്തിനെ ഏറ്റവും മികച്ച ഭൂരിപക്ഷം നല്കി വിജയിപ്പിച്ചു. ഇടതുകോട്ടയായ ചേലക്കരയില്‍ യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനം ഫലം ചെയ്തത് പരാജയത്തിലും ദൃശ്യമാണ്. വയനാട്ടിലെ പ്രിയങ്കയുടെ വിജയമാവട്ടെ എതിരില്ലാത്തതുമായി. പാലക്കാട്ടെ തിരഞ്ഞെടുപ്പുഫലം കേരളത്തിലെ ഇടതു ജനാധിപത്യമുന്നണി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗീയ പ്രീണനത്തിലൂന്നിത്തുടങ്ങി എന്നത് തന്നെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിപ്പിച്ചുവെന്ന സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ നീചമായ ആരോപണം ഉള്‍പ്പടെ സിപിഎം ഈ തിരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച സമീപനങ്ങള്‍ ഇടതുരാഷ്ട്രീയത്തിന്റെ അടിത്തറ മാന്തുന്നതാണെന്ന് വ്യക്തമാണ്. മുനമ്പം വിഷയത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത സര്‍ക്കാര്‍ അതൊരു മുസ്്ലിം-ക്രിസ്ത്യന്‍ ഭിന്നിപ്പിനുള്ള ആയുധമാക്കാമെന്നും കരുതി. ഒടുവില്‍ ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണത്തിനായി കേരളത്തിലെ രണ്ടു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളെയും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഒരേസമയം കേരളത്തിലെ മൂന്നു മത വിഭാഗങ്ങളെ കബളിപ്പിക്കാനും യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണ് സിപിഎം നടത്തിയത്. ഭാഗ്യവശാല്‍ ഇതൊന്നും ഫലം കണ്ടില്ല. കേരളത്തില്‍ ബിജെപിയെ ചെറുക്കുന്നത് സിപിഎമ്മാണെന്ന നുണയെക്കൂടി തകര്‍ത്തുകൊണ്ടാണ് പാലക്കാട്ടെ വിജയം പുതിയ ദിശ നിര്‍ണയിച്ചിരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്റെയും വര്‍ഗീയ പ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും പരാജയപ്പെടുത്തിയ പാലക്കാട്ടെ വോട്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും ഡോ.പുത്തൂര്‍ റഹ്്മാന്‍ പറഞ്ഞു.