
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
കുവൈത്ത് സിറ്റി : ഭേദഗതി വരുത്തിയ കരട് കുടിയേറ്റ നിയമത്തിന് മന്ത്രിസഭയുടെ അനുമതി. വിസക്കച്ചവടക്കാര്‍ക്കും നിയമവിരുദ്ധ താമസക്കാര്‍ക്കുമുള്ള ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. നിയമലംഘകര്‍ക്ക് 10,000 ദീനാര്‍ വരെ പിഴയും 5 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. കര അതിര്‍ത്തിയിലൂടെ പ്രവേശിക്കുമ്പോഴും തിരിച്ചു പോകുമ്പോഴും വിദേശികളുടെ യാത്രാ രേഖകള്‍ ഡ്രൈവര്‍മാര്‍ അധികൃതര്‍ക്ക് കൈമാറണം. വിദേശ പൗരന്മാര്ക്ക് കുവൈത്തില്‍ കുഞ്ഞുങ്ങള്‍ പിറന്നാല്‍ നാലു മാസത്തിനകം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. വിദേശികളുടെ താമസ രേഖകള്‍ നഷ്ടപ്പെട്ടാല്‍ രണ്ടാഴ്ചക്കകം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും വേണം. വിദേശ പൗരന്മാര് താമസിക്കുന്ന ഹോട്ടലുകള്‍ 24 മണിക്കൂറിനകം വിദേശിയുടെ വരവും തിരിച്ചുപോക്കും റിപ്പോര്‍ട്ട് ചെയ്യണം. സന്ദര്‍ശക വിസയിലെത്തുന്ന വിദേശികള്‍ക്ക് വിസാ കാലാവധിയുള്ള മൂന്നു മാസം വരെ തുടര്‍ച്ചയായി കുവൈത്തില്‍ താമസിക്കാം. വിദേശ പൗരന്മാര്ക്ക് അഞ്ചു വര്‍ഷം വരെയുള്ള താമസാനുമതി നിയമം അനുവദിക്കുന്നുണ്ട്. റിക്രൂട്ട്മെന്റ്് സമയത്ത് നല്കിയ കരാറിന് വിരുദ്ധമായി ജീവനക്കാരെകൊണ്ട് തൊഴിലെടുപ്പിക്കുന്നത് കുറ്റകരമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരെ പിടികൂടി നാട്ടിലയക്കാനുള്ള സംവിധാന ശക്തിപ്പെടുത്തും. ഇങ്ങനെ പിടിയിലകപ്പെടുന്നവരുടെ യാത്രാ ചെലവുകള്‍ തൊഴിലുടമയോ കുവൈത്തില്‍ പാര്‍പ്പിട സൗകര്യം നല്‍കുന്നവരോ വഹിക്കേണ്ടതാണ്. വിദേശിയുടെ വിസയില്‍ കഴിയുന്ന കുടുംബാംഗങ്ങളും നാടുകടത്തലിന് വിധേയമാകുന്നതാണ്.