
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബ്ബാസിയ : കുവൈത്തിലുള്ള പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ എന്‍ആര്‍ഐ അസോസിയേഷന് കുവൈത്ത് (പിഡിഎന്‍എ കുവൈത്ത്) കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന് അഡ്ഹോക് കമ്മിറ്റി ചെയര്മാന് അന്‍വര്‍ സാരങ് ഉദ്ഘാടനം ചെയ്തു. റെജി പന്തളം അധ്യക്ഷനായി. കുവൈത്ത് റേഡിയോ എഫ് ആര്‍ജെ ആയിരുന്ന ലുസിയ വില്യംസ് (എച്ച്ആര്‍ മാനേജര്‍,അല്‍ നഹീല്‍ ഹോസ്പിറ്റല്‍,ജലീബ്)ലോഗോ പ്രകാശനം ചെയ്തു. ഗായകന് റാഫി കല്ലായി,ലൗലി തോമസ് ചിറ്റാര്‍,ഷാജി കുമ്പഴ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി മെമ്പര്‍ഷിപ്പ്് കാമ്പയിന് ഉദ്ഘാടനം ചെയ്തു. പ്രഥമ ഭാരവാഹികളായി എഎം അന്‍സാരി(പ്രസിഡന്റ്),ഷാജി പത്തനംതിട്ട(ജനറല്‍ സെക്രട്ടറി),റെജി പന്തളം(ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഹുസൈന്, ഷാജില റഹ്മാന്,ബൈജു കോശി,അരുണ്‍ ശിവന്‍കുട്ടി,ഷെമീര്‍ റഹിം പ്രസംഗിച്ചു. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്,എംപിമാരായ ആന്റോ ആന്റണി,കൊടിക്കുന്നില്‍ സുരേഷ്,പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് സക്കീര്‍ ഹുസൈന്,കൗണ്‍സിലര്‍ ശൈലജ,നടന് രാജാ സാഹിബ്,നരിയാപുരം വേണുഗോപാല്‍ തുടങ്ങിയവര്‍ വിഡിയോ സന്ദേശം വഴി ആശംസകള്‍ അറിയിച്ചു. ഹബീബ് റഹ്്മാന്‍ സ്വാഗതവും അഫ്സല് പി അബ്ബാസ് നന്ദിയും പറഞ്ഞു. മെമ്പര്ഷപ്പിന് 67732979, 55513349,97697360 നമ്പറുകളില്‍ ബന്ധപ്പെടണം.