
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ നിബന്ധനകള്‍ പുറത്തിറക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പല ചൂഷണങ്ങളും ബന്ധുക്കള്‍ നേരിടുന്നുണ്ടെന്നും ഇതേ തുടര്‍ന്നാണ് നിബന്ധനകള്‍ പരിഷ്കരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. രക്തബന്ധമുള്ളവര്‍ക്കും,കുടുംബം പവര്‍ ഓഫ് അറ്റോണി നല്കിയവര്ക്കും മാത്രമേ മരിച്ചവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ റദ്ദാക്കാനും ആവശ്യമായ രേഖകളില്‍ ഒപ്പുവയ്ക്കാനും അനുമതിയുള്ളു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിലവുകള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഫണ്ട് അനുവദിക്കാനായി പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അതോറിറ്റികളില്‍ നിന്ന് അനുമതി വേണമെന്നും പുതിയ നിബന്ധനയില്‍ പറയുന്നു. കോണ്‍സുലേറ്റ് അംഗീകൃത നിരക്കുകള്‍ക്ക് പകരം അമിത തുക ഈടാക്കുന്ന ഏജന്റുമാരുടെ വിവരങ്ങള്‍ അധികാരികളെ അറിയിക്കണം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സേവനങ്ങള്‍ക്കായി എല്ലാ എമിറേറ്റുകളിലുമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പാനല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനുണ്ട്. അവര്‍ ഈ സേവനം നിരക്കുകളൊന്നുമില്ലാതെ കുടുംബങ്ങള്‍ക്ക് ചെയ്തുകൊടുക്കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.