
ദുബൈയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ദുബൈ : സുസ്ഥിര പാക്കേജിങ് രംഗത്തെ യുഎഇ ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ഹോട്ട്പാക്ക് ഗ്ലോബല്‍ ഇക്കോവാദിസിന്റെ ‘കമ്മിറ്റഡ്’ ബാഡ്ജ് നേടി. പാരിസ്ഥിതിക ഉത്തരവാദിത്തം, ധാര്‍മിക ബിസിനസ് രീതികള്‍,തൊഴിലാളികളോടും മനുഷ്യാവകാശങ്ങളോടുമുള്ള ബഹുമാനം,സുസ്ഥിരമായ ഉറവിടം,സംഭരണം എന്നീ മേഖലകളില്‍ ഹോട്ട്പായ്ക്ക് കാണിക്കുന്ന പ്രതിബദ്ധത പരിഗണിച്ചാണ് അംഗീകാരം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ന്യായമായ തൊഴില്‍ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര സംഭരണ നയങ്ങള്‍ സമന്വയിപ്പിക്കുന്നതിനും രൂപകല്പന ചെയ്ത സംരംഭങ്ങളിലാണ് ഹോട്ട്പായ്ക്ക് അവരുടെ സുസ്ഥിര പദ്ധതി നിര്‍മിച്ചിരിക്കുന്നത്. ഇക്കോവാദിസ് ‘കമ്മിറ്റഡ്’ ബാഡ്ജ് ഹോട്ട്പാക്കിന്റെ സുസ്ഥിരതാ യാത്രയിലെ നാഴികക്കല്ലാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനും അനുസരിച്ചാണ് സ ജ്ജമാക്കുന്നത്. ഈ തിരിച്ചറിവ് ഹരിത ഭാവിക്കായി ഞങ്ങളുടെ സംരംഭങ്ങള്‍ വികസിപ്പിക്കുന്നത് തുടരാന്‍ പ്രചോദിപ്പിക്കുന്നു. 4,000ത്തിലേറെ ജീവനക്കാരുള്ള ഒരു കമ്പനി എന്ന നിലയില്‍ സമൂഹത്തിനും പരിസ്ഥിതിക്കും ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഈ സര്ട്ടിഫിക്കേഷന് വെറുമൊരു അംഗീകാരമല്ലെന്നും നമ്മുടെ ഗ്രഹത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തത്തെ ഓര്‍മിപ്പിക്കുന്നുവെന്നും ഹോട് പായ്ക്ക് ഗ്ലോബല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പി.ബി.സൈനുദ്ദീന്‍ പറഞ്ഞു. ഞങ്ങള്‍ നടത്തുന്ന ഓരോ സുസ്ഥിര തിരഞ്ഞെടുപ്പും നടപ്പിലാക്കുന്ന ഓരോ സംരംഭവും പാരിസ്ഥിതിക പ്രശ്നം കുറയ്ക്കുന്നതിനും ധാര്‍മിക സമ്പ്രദായങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലകളിലെ സുസ്ഥിരത നിരീക്ഷിക്കുന്നതിനുള്ള പ്രധാന പരിഹാരം നല്കുന്ന പ്രസ്ഥാനമാണ് ഇക്കോവാദിസ്.