
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ഉത്തര മലബാറിന്റെ രാഷ്ട്രീയ,സാംസ്കാരിക,സാമൂഹ്യ മേഖലകളെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കെഎസ് അബ്ദുല്ലയെന്ന് യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്്യ തളങ്കര പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അബൂഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കെഎസ് അബ്ദുല്ല ട്രിബൂട്ട് സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആരോഗ്യ കേന്ദ്രങ്ങളെയും തൊഴിലിടങ്ങളെയും വികസിപ്പിച്ചെടുത്തും കായിക മേഖലയെ പരിപോഷിപ്പിച്ചും നാടിനു നന്മ മാത്രം നല്കിയ നേതാവായിരുന്നു കെഎസ്. അതിന്റെ പ്രയോജനങ്ങള്‍ കാലാന്തരങ്ങള്‍ കടന്നും നാട് അനുഭവിച്ചുവരുന്നു. ഭക്ഷണം,പാര്‍പ്പിടം,ചികിത്സ,വിദ്യാഭ്യാസം എന്നിങ്ങനെ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയ അദ്ദേഹം പിന്നീടുള്ള അവരുടെ ഉന്നമനത്തിന് നിമിത്തമായി. കാസര്‍കോടിന്റെ മണ്ണ് കലുഷിതമാകുന്ന സന്ദര്‍ഭങ്ങളില്‍ സമാധാനത്തിലൂന്നി കെഎസ് എടുത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളും അത്ഭുതപ്പെടുത്തുമായിരുന്നുവെന്നും യയ്്ഹ തളങ്കര കൂട്ടിച്ചേര്‍ത്തു.
ദുബൈ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അസ്കര്‍ ചൂരി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി ട്രഷറും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റുമായ നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഇന്ന് അഭിമാനത്തോടെ ജീവിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ തേടിപ്പോയാല്‍ കെഎസ് അബ്ദുല്ലയെ പോലുള്ള വലിയ മനുഷ്യര്‍ ഉണ്ടാക്കിയ പ്രതാപങ്ങളെ തിരിച്ചറിയാമെന്ന് നിസാര്‍ തളങ്കര പറഞ്ഞു. കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി കായിക താരങ്ങളെ അനുമോദിച്ചു സംസാരിച്ചു.
കെഎംസിസിക്കും കാരുണ്യ സേവന രംഗത്തും തണലായി നില്ക്കുന്ന പ്രവാസി വ്യവസായികളായ ഹംസ മധൂര്‍,ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍,സമീര്‍ തളങ്കര ബെസ്റ്റ് ഗോള്‍ഡ്,ഹനീഫ് മരബല്‍,മുജീബ് മെട്രോ,ജമാല്‍ ബൈത്താന് എന്നിവരെ ദുബൈ കെഎംസിസി സിഡിഎ ഡയരക്ടര്‍ റാഷിദ് അസ്ലം ‘ദി പ്രോസ്പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ്’ നല്കി ആദരിച്ചു. കെഎംസിസി നേതാക്കളായ ഹനീഫ് ചെര്‍ക്കള,അബ്ദുല്ല ആറങ്ങാടി,അഫ്സല് മെട്ടമ്മല്‍,ഡോ.ഇസ്മായില്‍,അഷ്റഫ് ബായാര്‍, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ,മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു. ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു.