
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇ കെഎംസിസി തൃത്താല മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തക സംഗമവും യുഡിഎഫ് വിജയാഘോഷവും ബീരാവുണ്ണി തൃത്താലക്ക് സ്വീകരണവും നല്കി. അജ്മാന് കെഎംസിസി സംസ്ഥാന സെക്രട്ടറി അസീസ് തൊഴുക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ തിരുമിറ്റക്കോട് അധ്യക്ഷനായി. വര്‍ഗീയ വിദ്വേഷ കുപ്രചാരണങ്ങളെ തകര്‍ത്തെറിഞ്ഞ് പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും വയനാട് പ്രിയങ്ക ഗാന്ധിയെയും വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാരെയും യുഡിഎഫ് പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു.
യുഡിഎഫ് വിജയം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. വിശിഷ്ടാതിഥി ബീരാവുണ്ണി തൃത്താല മുഖ്യപ്രഭാഷണം നടത്തി. വിവിധ എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് നസീര്‍ കുമരനെല്ലൂര്‍,റഷീദ് തുറക്കല്‍,ബഷീര്‍ കൊഴിക്കര (അബുദാബി),ബാവ തോട്ടത്തില്‍,സുലൈമാന്‍ ബാവ,അബ്ദുല്ലക്കുട്ടി വികെ കടവ്(ഷാര്‍ജ),അന്‍വര്‍ തൃത്താല,അഷ്റഫ് കൊഴിക്കര(അജ്മാന്),അബൂ ത്വാഹിര്‍(ഉമ്മുല്‍ ഖുവൈന്‍),അഷറഫ് കൊള്ളന്നൂര്‍, അബ്ദുല്‍റഷീദ്,മുഹമ്മദ് നിഷാബ്(റാസല്‍ഖൈമ), ദുബൈ കെഎംസിസി പാലക്കാട് ജില്ലാ ഭാരവാഹികളായ ഗഫുര്‍ മാരായംകുന്ന്,ജമാല്‍ കൊഴിക്കര,ടിഎംഎ സിദ്ദീഖ്,അന്‍വര്‍ ഹല,സമീര്‍ കുമരനെല്ലൂര്‍,മുതിര്‍ന്ന നേതാക്കളായ നസീര്‍ തൃത്താല,ഉമ്മര്‍ തട്ടത്താഴത്ത്,ഗഫുര്എറവക്കാട്,അലിക്കുട്ടി മാടപ്പാട്ട്,മുഹമ്മദലി എറവക്കാട്,നാസര്‍ വിവി,നാസര്‍ എംഎന്‍ (ദുബൈ) പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ ഷമീര്‍ കൊഴിക്കര,മുത്തലിബ് കോതച്ചിറ,അന്‍സാര്‍ എംകെ, അനസ് കെസി,നൂര്‍ ചെക്കോട്,ഷറഫു കോമത്ത്,ഇര്‍ഷാദ് ഹുദവി,മുസ്തഫ പരുതൂര്‍, സൈദ് കോടനാട്,അബു കപ്പൂര്‍,യൂനുസ് മണ്ണാരപ്പറമ്പു,വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിക്കു വേണ്ടി മണ്ഡലം പ്രസിഡന്റ്,സെക്രട്ടറി,സംസഥാന,ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്ന ഉന്നതാധികാര ബോഡി രൂപീകരിക്കുകയും അതില്‍ നിന്ന് ഒമ്പതംഗ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സാജിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മഹ്റൂഫ് കൊഴിക്കര സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി അനസ് മാടപ്പാട്ട് നന്ദിയും പറഞ്ഞു.