
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : 53ാമത് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ഡിസംബര്‍ ഒന്നിന് അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് ആഘോഷം വിജയിപ്പിക്കുന്നതിന് മലപ്പുറം ജില്ലയില്‍ നിന്ന് 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ദുബൈ കെഎംസിസി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷനായി. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ,ആര്.ശുക്കൂര്‍,കെപിഎ സലാം,പിവി നാസര്‍,ഒ.ടി സലാം,കരീം കാലടി,സക്കീര്‍ പാലത്തിങ്ങല്‍, ശിഹാബ് ഇരിവേറ്റി,മുജീബ് കോട്ടക്കല്‍,നാസര്‍ കുറുമ്പത്തൂര്‍, ലത്തീഫ് തെക്കഞ്ചേരി,ടി.പി സൈതലവി,മഹമ്മദ് വള്ളിക്കുന്ന്,അശ്റഫ് കൊണ്ടോട്ടി,നജ്മുദ്ദീന് തറയില്‍,ഇബ്രാഹിം വട്ടംകുളം,ശരീഫ് മലബാര്‍,നാസര്‍ ഇടപെറ്റ,മുസ്തഫ ആട്ടീരി പ്രസംഗിച്ചു. എപി നൗഫല്‍ സ്വാഗതവും സിവി അശ്റഫ് നന്ദിയും പറഞ്ഞു.