
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്്ലിഹ് മഠത്തിലിന് അബുദാബി കണ്ണൂര്‍ മണ്ഡലം കെഎംസിസി സ്വീകരണം നല്കി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് അഷറഫ് മുണ്ടേരി അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ഹംസ നടുവില്‍,ഇ.ടി സുനീര്‍,ജില്ലാ പ്രസിഡന്റ് സാദിഖ് മുട്ടം,ജനറല്‍ സെക്രട്ടറി ഹസന്‍കുഞ്ഞി വട്ടക്കൂല്,ഫൈസല്‍ ഇരിക്കൂര്‍,റയീസ് ചെമ്പിലോട് സാബിക്ക് വാരം,ശാദുലി വളകൈ പ്രസംഗിച്ചു. മേയര്‍ മുസ്്ലിഹ് മഠത്തില്‍ മറുപടി പ്രസംഗം നടത്തി. സംസ്ഥാന,ജില്ല,മണ്ഡലം തലത്തിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. റിയാസ് വിപി,മഷൂദ് ടി.കെ,സിദ്ദീഖ് തറാല് നേതൃത്വം നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി മഷ്ഹൂദ് നീര്ച്ചാല് സ്വാഗതവും ഫൈസല്‍ മുണ്ടേരി നന്ദിയും പറഞ്ഞു.