
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : യുഎഇ 53ാം ദേശീയദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിന് ഇന്ന് ഔദ്യോഗിക തടക്കം. രാജ്യത്തിന്റെ പലഭാഗങ്ങളിലും ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്നു മുതലാണ് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കുക. ഏഴ് എമിറേറ്റുകളിലും വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പല പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളെ വര്‍ണാഭമാക്കാന്‍ നാഷണല്‍ ഡേ പരേഡും കലാപരിപാടികളും വെടികെട്ടും ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക. ദുബൈയില്‍ ഡിസംബര്‍ 3 വരെ ആറു ദിവസത്തെ ആഘോഷം പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ ഈദ് അല്‍ ഇത്തിഹാദിന്റെ വര്‍ണോത്സവങ്ങള്‍ സന്ദര്‍ശകര്‍ക്ക് ആസ്വാദനത്തിന്റെ പുതുകാഴ്ചകള്‍ സമ്മാനിക്കുകയാണ്. ഔദ്യോഗിക ആഘോഷ ചടങ്ങുകളും വിസ്മയകരമായ വെട്ടിക്കെട്ടുകളും ഇന്നു മുതല്‍ നടക്കും. മാത്രമല്ല വ്യത്യസ്ത ഡ്രോണ്‍ ഷോകളുമുണ്ടാകും. ഡിസംബര്‍ ഒന്നിന് ദ ബീച്ച്, ജെബിആര്‍,ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളില്‍ രാത്രി എട്ട് മണിക്ക് കരിമരുന്ന് പ്രയോമുണ്ടാകും. ഡിസംബര്‍ രണ്ടിന് രാത്രി എട്ട് മണിക്ക് ഹത്തയിലും രാത്രി 9.10ന് ഫെസ്റ്റിവല്‍ സിറ്റി മാളിലും കരിമരുന്ന് പ്രയോഗങ്ങള്‍ കാണാം. അല്‍ സീഫില്‍ ഡിസംബര്‍ മൂന്നിന് രാത്രി ഒമ്പതു മണിക്കാണ് വെടിക്കെട്ട്.
ഷാര്‍ജയില്‍ ഡിസംബര്‍ 1,2 തിയ്യതികളില്‍ ഷാര്‍ജ നഗരം,കല്‍ബ,ഖോര്ഫക്കാന് എന്നിവിടങ്ങളിലെ എല്ലാ പൊതു മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. ഷാര്‍ജയുടെ ആഘോഷ പരിപാടികള്‍ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടക്കും. ഔദ്യോഗിക ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കും.
അബുദാബി മദര്‍ ഓഫ് നേഷന്‍ ഫെസ്റ്റിവലില്‍ അടുത്ത മാസം ഒന്നിനും രണ്ടിനും പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിക്കും. രണ്ടിന് കരിമരുന്ന് പ്രയോഗവും ഇമിറാത്തി കലാകാരന്മാരുടെ സംഗീത വിരുന്നുമുണ്ടാകും. കും. ഉമ്മുല്‍ഖുവൈനില്‍ കരിമരുന്ന് പ്രയോഗം, പരേഡുകള്‍,മാജിക് ഷോകള്‍ എന്നിവയും മറ്റു പരിപാടികളുമായി അഞ്ചു ദിവസത്തെ ആഘോഷങ്ങളാണ് നടക്കുന്നത്. ഇന്നു മുതല്‍ ഡിസംബര്‍ 3 വരെ അല്‍ ഖോര്‍ വാട്ടര്‍ഫ്രണ്ടില്‍ ഒന്നിലധികം ഷോകളിലൂടെ ഈദ് അല്‍ ഇത്തിഹാദിനെ വര്‍ണാഭമാക്കും. നിരവധി ആഘോഷ പരിപാടികള്‍ ഫുജൈറയും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ ദിബ്ബ അല്‍ ഫുജൈറ,അല്‍ തവീന്,അല്‍ ഖരിയ,മസാഫി, അല്‍ സെയ്ജി,വം,മുര്‍ബ,അവ്ഹാല എന്നിവയുള്‍പ്പെടെ എമിറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കും.
രാജ്യത്തെ ഔദ്യോഗിക ഈദ് അല്‍ ഇത്തിഹാദ് ചടങ്ങുകള്‍ നടക്കുന്നത് അല്‍ ഐന്‍ നഗരത്തിലാണ്. രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും പിറവിയും വളര്‍ച്ചയും വികാസവും 53 വര്‍ഷത്തെ പ്രയാണവുമെല്ലാം അടയാളപ്പെടുത്തുന്ന അതിമനോഹരമായ ആഘോഷ പരിപാടികള്‍ക്കാണ് അല്‍ ഐന്‍ വേദിയാകുക. വതനി അല്‍ ഇമാറാത്തിന്റെ സഹകരണത്തോടെ ഡിസംബര്‍ രണ്ടിന് സിറ്റി വാക്കില്‍ യൂണിയന് ഡേ പരേഡും നടക്കും. ഈദ് അല്‍ ഇത്തിഹാദിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍,വെബ്സൈറ്റ്,പ്രാദേശിക ടിവി ചാനലുകള്‍,തിയേറ്ററുകള്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത പൊതുയിടങ്ങളിലും ദേശീയ ദിനാഘോഷങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.