
യുഎഇയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്തം.7ന്
അജ്മാന് : അജ്മാന് കെഎംസിസി യുഎഇ 53ാമത് ദേശീയദിനആഘോഷം ഈദ് അല്‍ ഇത്തിഹാദ് ഇന്ന് ഉമ്മുല്‍ മുആമിനീന് ഓഡിറ്റോറിയത്തില്‍ നടക്കും. നാലു സെഷനുകളിലായി വൈകുന്നേരമാണ് പരിപാടികള്‍. വിജയാരവം (5:45-6:25),മെഹ്ഫിലെ സമാ(6:30-7:50),പൊതുസമ്മേളനം (8:00-10:00),അഹ്്ലന്‍ ഇമാറാത്ത്(10:05-12:00) എന്നീ സമയക്രമത്തില്‍ പരിപാടികള്‍ അരങ്ങേറും. ‘വിജയാരവം’ പരിപാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് മീറ്റിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സാജിത നഷാദ്,പാലക്കാട് ജില്ലാ മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റ് മുസ്ത്ഫ തങ്ങള്‍ മുഖ്യാതിഥികളാകും. 6:30ന് അരംഭിക്കുന്ന രണ്ടാം സെഷനില്‍ കാപ്പാട് ബ്രദേഴ്സ് ‘മെഹ്ഫിലെ സമ:’ ഖവ്വാലി അവതരിപ്പിക്കും. രാത്രി 8 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങള്‍,മുസ്്ലിംലീഗ് സെക്രട്ടറി കെഎം ഷാജി,ജനറല്‍ സെക്രട്ടറി പികെ ഫിറോസ്,അറബ് പൗരപ്രമുഖര്‍,യുഎഇ കെഎംസിസി നേതാക്കള്‍,വിവിധ സംസാകാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് ആസിഫ് കാപ്പാട്,അഫ്സല് കാപ്പാട്,സിന്ധു വിജയകുമാര്‍,ഫാസില ബാനു,കിഷോര്‍ കുമാര്‍ എന്നിവര്‍ അണിനിരക്കുന്ന അഹ്ലന് ഇമറാത്ത് ഇശല്‍ വിരുന്നും അരങ്ങേറും.