
യുഎഇയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്തം.7ന്
അല്‍ ഐന്‍ : രാജ്യം പിറന്നതിന്റെ 53ാം വര്‍ഷം യുഎഇ വിപുലമായി ആഘോഷിച്ചു. പൈതൃകവും സംസ്കാരവും ഉയര്‍ത്തിപിടിച്ച് കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മകള്‍ കൈവിടാതെ രാഷ്ട്രനിര്‍മിതിക്കായി പോരാടിയ പൂര്‍വസൂരികളെ സ്മരിച്ച് കൊണ്ടായിരുന്നു രാജ്യമെങ്ങും ഈദുല്‍ ഇത്തിഹാദ് ആഘോഷിച്ചത്. രാജ്യത്തിന്റെ പൈതൃകങ്ങള്‍ ഒളിമങ്ങാതെ കിടക്കുന്ന അല്‍ഐനിലാണ് ഇത്തവണ ഔദ്യോഗിക പരിപാടികള്‍ നടന്നത്. യുഎഇയുടെ ചരിത്രപരമായ യാത്രയെ ഉയര്‍ത്തിക്കാട്ടുന്ന പ്രകടനങ്ങളില്‍ ദേശത്തിന്റെ പൂര്‍വികരുടെ ഉള്‍ക്കാഴ്ചകളും ദേശീയ നേട്ടങ്ങളും അടയാളപ്പെടുത്തി.
പഴമയുടെ നന്മകള് കൈവിടാതെ തന്നെ ആധുനികതയും സാങ്കേതികവിദ്യയും പ്രകൃതിയും ഇഴചേര്‍ന്ന ആഖ്യാനത്തിലൂടെ യുഎഇയുടെ തനതായ കഥയെ ആവിഷ്കരിച്ചു. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈദ് അല്‍ ഇത്തിഹാദ് ചടങ്ങ് യുഎഇയുടെ പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് ആധുനിക നവീകരണത്തിലേക്കുള്ള അതിന്റെ യാത്രയും വരച്ചുകാട്ടി. തുരായ നക്ഷത്രമടക്കം ഏഴ് അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി. അല്‍ ഐനില്‍ ശൈഖ സലാമ ബിന്ത് ബുട്ടി അല്ഖുബൈസിയുടെ മകനായി വളര്‍ന്ന് രാജ്യത്തിന്റെ മാര്‍ഗദര്‍ശിയായി മാറിയ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരാഞ്ജലിയായിരുന്നു പരിപാടിയില്‍ വേറിട്ട് നിന്നത്. യുവാവായിരിക്കെ അല്‍ ഐനിലെ ജലസ്രോതസുകള്‍ പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്ത് മേഖലക്ക് സ്ഥിരത ഉണ്ടാക്കുകയും പിന്നീട് യുഎഇ സ്ഥാപക പിതാവായി മാറിയ ശൈഖ് സായിദിന്റെ യാത്ര ഈ ഷോയില്‍ അടയാളപ്പെടുത്തി. 1971ല്‍ യൂണിയന് പ്രതിജ്ഞയില്‍ ഒപ്പുവെച്ച് എമിറേറ്റുകളെ ഏകീകരിക്കുന്നതില്‍ നിന്നും 1976ല്‍ യു.എ.ഇ സായുധ സേനയുടെ ഏകീകരണത്തിനും ശേഷം ഇന്നൊവേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിനുമുള്ള യു.എ.ഇ.യെ ഇന്ന് അഭിവൃദ്ധി പ്രാപിക്കുന്ന കേന്ദ്രമാക്കി മാറ്റുന്നതിലേക്കുള്ള യൂണിയന്റെ യാത്രയും ആഘോഷം എടുത്തുകാട്ടി.
ചടങ്ങില്‍ നൂതനമായ കഥപറച്ചിലില്‍ നവീന സങ്കേതങ്ങളും അത്യാധുനിക സ്റ്റേജ് സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിച്ചു. ഡ്രോണുകളും ലൈറ്റ് ആന്റ് ഷാഡോ പ്ലേയും ഉള്‍പ്പെടെ അല്‍ഐനിലെ ഈദുല്‍ ഇത്തിഹാദ് വര്‍ണാഭമായി. അല്‍ഐനിലെ ജബല്‍ ഹഫീത്ത് ദേശീയ ഉദ്യാനത്തില്‍ നടന്ന പരിപാടിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം,സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്സിലെ ഭരണാധികാരികളും കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും നിരവധി വിശിഷ്ട അതിഥികളും പങ്കെടുത്തു.