
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഫുജൈറ : യുഎഇ 53ാമത് ദേശീയദിനം ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുമ്പോള്‍ അതൊരു രാഷ്ട്രത്തിന്റെ മാത്രം വളര്‍ച്ചയുടെ ഭാഗമല്ലെന്നും മറിച്ച്,ലോകത്തിലെ ഇരുനൂറോളം രാഷ്ട്രങ്ങളിലെ മനുഷ്യര്‍ക്ക് തൊഴില്‍ നല്‍കിയതിന്റെ തിളക്കമാണെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫുജൈറ കെഎംസിസി സംഘടിപ്പിച്ച ഈദ് അല്‍ ഇത്തിഹാദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇവിടെ എത്തുന്ന ഏതൊരാള്‍ക്കും മാതൃരാജ്യത്തോടെന്ന പോലെ സ്നേഹം അനുഭവപ്പെടുന്നത് യുഎഇയുടെ മാത്രം പ്രത്യേകതയാണ്. യുഎഇയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും സഹിഷ്ണുത അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിനു കാരണം. ലോകത്തിനു മുമ്പില്‍ വലിയ നേട്ടങ്ങളോടെയാണ് യുഎഇ നിലകൊള്ളുന്നത്.
ഈന്തപ്പന ഓലകള്‍ കൊണ്ടുള്ള കുടിലു കെട്ടി കഴിഞ്ഞവര്‍ ലോകത്തെ അതിശയിപ്പിച്ച ബുര്‍ജ് ഖലീഫ പണിതുയര്‍ത്തിയത് ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ അടയാളമാണ്. പ്രാര്‍ത്ഥനയോടെയല്ലാതെ ഈ നാടിനെയും ഇവിടത്തെ ഭരണാധികാരികളെയും ഓര്‍ക്കാനാവില്ലെന്നും തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ യുഎഇ കിഴക്കന്‍ പ്രവിശ്യയിലെ ആയിരങ്ങള്‍ സംഗമിച്ചു. ഫുജൈറ ക്രൗണ്‍ പ്രിന്‍സ് ഓഫീസ് ജനറല്‍ മാനേജര്‍ ഹംദാന്‍ അല്‍ കഅബി മുഖ്യാതിഥിയായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന് ഈദ് അല്‍ ഇത്തിഹാദ് സന്ദേശം നല്കി. സംസ്ഥാന കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂര്‍ അധ്യക്ഷനായി. പികെ അന്‍വര്‍ നഹ,ഫുജൈറ സെന്റ് മേരിസ് കാത്തലിക് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സുരേഷ് കുമാര്‍,യുഎഇ കെഎംസിസി സെക്രട്ടറി കരീം,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് മുഹമ്മദ് നാസിറുദീന്,ചന്ദ്രിക ഫിനാന്‍സ് ഡയരക്ടര്‍ പിഎംഎ സമീര്‍,ഫുജൈറ കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വിഎം സിറാജ് പ്രസംഗിച്ചു. യു എ ഇ കെഎംസിസിയുടെ അധ്യക്ഷ പദവിയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ.പുത്തൂര്‍ റഹ്മാനെ സാദിഖലി ശിഹാബ് തങ്ങള്‍ ആദരിച്ചു.
മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ സേവന പുരസ്കാരം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു,ഈസ്റ്റ് കോസ്റ്റ് സ്ഥാപക മേധാവി മുഹമ്മദ്കുട്ടി കമ്പാല എന്നിവര്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. പ്രാസ്ഥാനിക,ബിസിനസ് രംഗത്തെ പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു. കെഎംസിസി വനിതാ വിഭാഗം അണിയിച്ചൊരുക്കിയ വിദ്യാര്‍ഥികളുടെ അറബ് ക്ലാസിക് നൃത്തവും പ്രമുഖ മാപ്പിള ഗായകരായ രഹ്നയും കൊല്ലം ഷാഫിയും നേതൃത്വം നല്കിയ ഇശല്‍ വിരുന്നും ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അഡ്വ. മുഹമ്മദലി, കണ്‍വീനര്‍ അസീസ് കടമേരി, ഫിനാന്‍സ് ചെയര്മാന് മുഹമ്മ്ദ് ഖുറയ്യാ, കണ്‍വീനര്‍ റാഷിദ് ജാതിയേരി,റാഷിദ് മസാഫി,മുസ്തഫ താനിക്കല്‍,സാജിദ്,ഫിറോസ് തിരൂര്‍,അഷ്റഫ് കുനിയില്‍,മജീദ് അല്‍ വഹ്ദ,അബുതാഹിര്‍,അസീസ് കടമേരി,സുബൈര്‍ ചോമയില്‍,ഫിറോസ് തിരൂര്‍,ജസീര്‍ എം പി എച്ച്,നാഫിഹ് കരിങ്ങനാട്,ഫൈസല്‍ ബാബു,ഷംസു വലിയകുന്ന്,ശിഹാബ് സിപി,അലി വേങ്ങര മുറബ്ബ,നൗഷാദ് കൊല്ലം,സലീം ഖോര്ഫക്കാന്,മാനു ആലുങ്ങല്‍,സിദ്ദീഖ് ടിവി,ഹനീഫ പെരിന്തല്‍മണ്ണ,റിയാസ് ചെങ്കള,ബഹീജ്,നിസാര്‍ ഷാ,ഇബ്രാഹിം ആലമ്പടി,കണ്‍വീനര്‍,ഹനീഫ കൊക്കച്ചാല്‍,സുബൈര്‍ പയ്യോളി,ഇംതിയാസ് കണ്ണൂര്‍,മിറാഷ്,അബ്ദുസ്സലാം എന്‍.എ,അനീസ്,അന്‍സാരി,റഹൂഫ്,ഹബീബ് കടവത്ത്,അയൂബ് കാസര്‍കോട്,ജാഫര്‍ കപൂര്‍,ഷഫീഖ്,
അബ്ദുല്‍ ഖാദര്‍ മട്ടന്നൂര്‍,ഷൗക്കത്തലി ടികെ,ഹസന് ആലപ്പുഴ,ജമാല്‍ തൂണേരി,യൂസുഫ് വയനാട്,കുഞ്ഞമ്മദ് വാളാട്,അഷ്കറലി,ഷഫീഖ് തൃശ്ശൂര്‍,ഹസന് കണ്ണൂര്‍,റഹീം കൊല്ലം,നിയാസ് തിരൂര്‍ ഫര്‍ണിച്ചര്‍,എ കെ സൈദലവി പങ്കെടുത്തു. കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍ സ്വാഗതവും ട്രഷറര്‍ സികെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.