
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അജ്മാന് : യുഎഇ ഇരിക്കൂര്‍ ഏരിയ മുസ്്ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജ്മാന് ക്വീന്‍ ഫാം ഹൗസില്‍ ‘ഇരിക്കൂര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കുടുംബ സംഗമം വ്യത്യസ്ത കലാ-കായിക പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിവിഎന്‍ യാസറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഹീര്‍ കീത്തടത്ത് അധ്യക്ഷനായി. ഇരിക്കൂര്‍ മഹല്ല് പ്രധിനിധി കെവി അബ്ദുല്‍ ഖാദര്‍,ഫൈസല്‍ സിവി, വി.കാസിം,എം.ഉമ്മര്‍,കമ്മിറ്റി രക്ഷധികാരികളായ ഉമ്മര്‍ സിസി,ബഷീര്‍ കൊളത്തായി പ്രസംഗിച്ചു. കെ.ഷബീര്‍ സ്വാഗതവും നദീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫൈസല്‍ കാസിം,എന്‍വി ഹാരിസ്,ഷമീം ടിപി നേതൃതം നല്കി.