
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ: ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന് മിഴിവേകാന്‍ നാടുനീങ്ങിയ കാറുകള്‍ നിരത്തിലിറക്കി ഷാര്‍ജ ക്ലാസിക് കാര്‍ ക്ലബ്ബ്. കഴിഞ്ഞ കാലങ്ങളില്‍ സഞ്ചാര യോഗ്യമായ റോഡുകളില്ലാത്ത നാളുകളില്‍ ഓടിക്കിതച്ച് പിന്നീട് മ്യൂസിയത്തിലും ഷെഡിലുമായി വിശ്രമത്തിലിരിക്കുന്ന വിവിധ മോഡലുകളിലെ കാറുകളാണ് റാലിയില്‍ അണിനിരന്നത്. 110 പഴഞ്ചന്‍ കാറുകള്‍ നിര നിരയായി 410 കിലോ മീറ്റര്‍ സഞ്ചരിച്ച കാര്‍ ഘോഷ യാത്ര കൗതുകമായി. പലയിടങ്ങളിലും റോഡരികില്‍ കാത്തുനിന്നവര്‍ ദേശീയ പതാക വീശി കാര്‍ റാലിയെ അഭിവാദ്യം ചെയ്തു. യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള ഉടമകള്‍ ‘വാര്‍ധക്യം’ പിന്നിട്ട ക്ലാസിക് കാറുകളുമായി റാലിയിലെത്തി. പലതും യുഎഇയുടെ രാഷ്ട്ര പിറവി കണ്ടതും അതിനു മുമ്പ് കളംവിട്ടതുമായ കാറുകളായിരുന്നു. രാഷ്ട്ര നേതാക്കളും സ്വദേശി പ്രമുഖരും ഉപയോഗിച്ച കാറുകളും കൂട്ടത്തില്‍ ഇടംപിടിച്ചു. ഷാര്‍ജ ക്ലാസിക് കാര്‍ മ്യൂസിയത്തില്‍ നിന്നാണ് റാലി ആരംഭിച്ചത്. ദിബ്ബ അല്‍ ഹിസ്നായിരുന്നു ലാസ്റ്റ് സ്റ്റോപ്പ്. ഇതിനിടയില്‍ ആറ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു.
ക്ലാസിക് കാറുകളോടുള്ള അഭിനിവേശവും ദേശീയ ആഘോഷത്തിന്റെ ചൈതന്യവും റാലിയില്‍ സമന്വയിച്ചു. ഷാര്‍ജ ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട്,എമിറേറ്റ്സ് ലേലംസ് ലോജിസ്റ്റിക് എന്നിവയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. ഷാര്‍ജ ക്ലാസിക് കാര്‍ മ്യൂസിയത്തില്‍ നിന്ന് അല്‍ ബദായര്‍ ഡസര്‍ട്ട് റിസോര്‍ട്ടിലൂടെ ആഫ്രിക്കക്കു പുറത്തുള്ള ഏറ്റവും വലിയ സഫാരിയായ ഷാര്‍ജ സഫാരിയിലേക്കും, തുടര്‍ന്ന് ഖോര്‍ഫുക്കാനിലെ ‘അല്‍ റഫ്’ റിസോര്‍ട്ടിലേക്കും എത്തിയ റാലി, ഖോര്ഫുക്കാന് തിയേറ്ററും സന്ദര്‍ശിച്ചു. എല്ലാ സ്ഥലങ്ങളും ആഘോഷങ്ങളാലും സ്വദേശികളും വിദേശികളും പങ്കെടുത്ത ഔദ്യോഗിക പരിപാടികളാലും ജന നിബിഢമായി. ഷാര്‍ജയുടെ സമ്പന്നമായ പാരിസ്ഥിതികവും സാംസ്കാരികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിത്യസ്ത പ്രകൃതി ദൃശ്യങ്ങളും ക്ലാസിക് കാര്‍ റാലിയെ അനുഗമിച്ചു.
റാലി ക്ലാസിക് കാറുകളുടെ പ്രദര്‍ശനം മാത്രമല്ലെന്നും ഭൂതകാലവും വര്‍ത്തമാനവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകാത്മകമാണെന്നും ഷാര്‍ജ ക്ലാസിക് കാര്‍ മ്യൂസിയം ഡയരക്ടര്‍ അഹമ്മദ് സെയ്ഫ് ബിന്‍ ഹന്‍സാല്‍ പറഞ്ഞു. പങ്കെടുത്ത ഓരോ ക്ലാസിക് കാറും യുഎഇയുടെ നവോത്ഥാനത്തിന്റെ അടിത്തറയെ രൂപപ്പെടുത്തിയ പരിശ്രമത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധീകരിക്കുന്ന ചരിത്രത്തിന്റെയും കാലഘട്ടത്തിന്റെയും ജീവിക്കുന്ന സാക്ഷികളാണെന്നും കൂട്ടിച്ചേര്‍ത്തു.