
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : തളിപ്പറമ്പ സിഎച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്റര്‍ കാരുണ്യ സ്പര്‍ശം പ്രവര്‍ത്തക സംഗമം ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ബഷീര്‍ ഇരിക്കൂര്‍ അധ്യക്ഷനായി. സിഎച്ച് സെന്റര്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി,സെക്രട്ടറി മഹ്മൂദ് അള്ളാംകുളം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സയ്യിദ് സഫ്വാന് തങ്ങള്‍ ഏഴിമല അനുഗ്രഹ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ പരിയാരം,ഷാര്‍ജ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍,വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ചേലേരി,കബീര്‍ ചാന്നാങ്കര,സെക്രട്ടറി നസീര്‍ കുനിയില്‍ പ്രസംഗിച്ചു. 15 വര്‍ഷം പിന്നിടുന്ന സെന്ററിന്റെ ചരിത്രം വരച്ചുകാട്ടുന്നതും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതുമായ ‘കരുണാദ്രം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. ചാപറ്റര്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ അള്ളാംകുളം സ്വാഗതവും ഓര്‍ഗനൈസിങ് സെക്രടറി അസൈനാര്‍ ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.