
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ശൈത്യാകാലം വരവറിയിച്ചിട്ടും മഴ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ ഇന്ന് മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും സ്വലാത്തുല്‍ ഇസ്തിസ്ഖാഅ് നമസ്കാരവും നടക്കും. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാന പ്രകാരമാണ് ഇന്ന് രാവിലെ രാജ്യത്തെ മുഴുവന്‍ പള്ളികളിലും പാര്‍ത്ഥനയും നമസ്കാരവും നടക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പ്രവാചകന് മുഹമ്മദ് നബി (സ)യുടെ ചര്യ അനുസരിച്ച് രാജ്യത്ത് മഴയും കാരുണ്യവും നല്കി അനുഗ്രഹിക്കുന്നതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസിഡന്റ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. 2022ലാണ് അവസാനമായി യുഎഇയിലുടനീളം മഴ പെയ്യുന്നതിനായി ശൈഖ് മുഹമ്മദ് പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദേശിച്ചത്. അതിനു മുമ്പ് മുമ്പ് 2021,2020, 2017,2014,2011,2010 എന്നീ വര്‍ഷങ്ങളിലും നവംബര്‍ മുതല്‍ ഡിസംബര്‍ വരെ മഴയ്ക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.