
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അജ്മാന്: യുഎഇ ഈദുല്‍ ഇത്തിഹാദിനോടനുബന്ധിച്ച് യുഎഇ ഇസ്ലാഹീ സെന്റര്‍ നാഷണല്‍ കമ്മിറ്റി അജ്മാന് മെട്രോപൊളിറ്റന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച സര്‍ഗോത്സവ് 2024 കലാ സാഹിത്യ മത്സരങ്ങളില്‍ ഷാര്‍ജ യൂണിറ്റിന് ഓവറോള്‍ കിരീടം. മുസഫ്ഫ യൂണിറ്റ് രണ്ടാം സ്ഥാനവും അബുദാബി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള അഞ്ഞൂറോളം കലാ പ്രതിഭകള്‍ മാറ്റുരച്ച സര്‍ഗോത്സവത്തില്‍ കിഡ്സ്,ചില്‍ഡ്രന്‍,സബ്ജൂനിയര്,ജൂനിയര്‍,സീനിയര്‍,ജന്റ്സ് ആന്റ്് ലേഡീസ് വിഭാഗങ്ങളിലായി മുതിര്‍ന്നവരുടെയും കുട്ടികളുടെയും മത്സരങ്ങള്‍ അരങ്ങേറി. സ്റ്റേജിതര മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിച്ചത്. കഥ,കവിത,ഉപന്യാസ രചനാ മത്സരങ്ങളിലും നൂറോളം പ്രതിഭകള്‍ പങ്കെടുത്തു.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങള്‍ ലോകത്തിനു പകര്ന്നുനല്കുന്ന യുഎഇയുടെ സംസ്കാരങ്ങളോടും മൂല്യങ്ങളോടുമുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു സര്‍ഗോത്സവ്. യുഎഇ ഇസ്്ലാഹീ സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഷ്റഫ് കീഴ്പറമ്പ്,എംജിഎം ദേശീയ പ്രസിഡന്റ് ജാസ്മിന് ശറഫുദ്ദീന്‍ പ്രസംഗിച്ചു. നൗഫല്‍ മരുത,സല്മാന് ഹാദി,തന്സീല് ഷാര്‍ജ,നസീല്‍ എ.കെ,ജാഫര്‍ അബുദാബി,മുജീബ് പാലക്കല്‍,സുല്‍ഫിക്കര്‍ മുസഫ,സലീം അല്‍ ഐന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.