
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും മാനവിക മൂല്യങ്ങളും ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്നും ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവുമാണ് ഈ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമെന്നും കേരളീയ മുസ്്ലിം വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് മലയാളികള്‍ എന്നും യുഎഇയോട് കടപ്പെട്ടവരാണെന്നും ദുബൈ സുന്നി സെന്റര്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സംഗമം അഭിപ്രായപ്പെട്ടു. ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഫഌഗ് മാര്‍ച്ച്,വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയ ജസീം ഫൈസിയുടെ ഖുര്‍ആന്‍ പ്രദര്‍ശനം,വിദ്യാര്‍ത്ഥികളുടെ എക്സിബിഷന്, കലാപരിപാടികള്‍ എന്നിവ നടന്നു. യുഎഇയുടെ ചരിത്രം,പൈതൃകം,സംസ്കാരം,വികസന യാത്ര പ്രമേയമാക്കി മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഇന്‍സൈറ്റ് മാഗസിന് സയ്യിദ് സിറാജുദ്ദീന് തങ്ങള്‍ ഉസ്മാന് പറമ്പത്തിന് നല്കി പ്രകാശനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ ബുഖാരി,സയ്യിദ് സിറാജുദ്ദീന് തങ്ങള്‍,സയ്യിദ് സക്കീര്‍ ഹുസൈന് തങ്ങള്‍,അബ്ദുല്‍ ജലീല്‍ ദാരിമി,ടികെസി അബ്ദുല്‍ ഖാദര്‍ ഹാജി,സൂപ്പി ഹാജി,യൂസുഫ് ഹാജി,ഹുസൈന് ദാരിമി,അബ്ദുല്‍ ഖാദര്‍ ഫൈസി,ജമാല്‍ ഹാജി,പിപി ഇബ്രാഹീം ഫൈസി,ഷറഫുദ്ദീന് ഹുദവി,അലി ഫൈസി,സകരിയ്യ ദാരിമി,എംഎ സലാം റഹ്മാനി, റിയാസ് അശ്അരി,ഷാനിഫ് ബാഖവി,ഹംസ മൗലവി,ബഷീര്‍ മൗലവി,ഷമീം പന്നൂര്, ഹസന് രാമന്തളി,സഈദ് തളിപ്പറമ്പ്,ഫാസില്‍ മെട്ടമ്മല്‍,ജലീല്‍ എടക്കുളം പങ്കെടുത്തു.