
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : യുഎഇ 53ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ് ദേശീയ കാമ്പയിന് ലുലു സ്റ്റോറുകളില്‍ തുടക്കമായി. യുഎഇ ഇന്‍ഡസ്ട്രീസ് ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്നോളജി വകുപ്പുമായി സഹകരിച്ചാണ് കാമ്പയിന്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്വവും വിപണനസാധ്യതയും വര്‍ധിപ്പിക്കുകയാണ് മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ് ക്യാംപെയ്നിലൂടെ ലുലു. യുഎഇ ഉത്പന്നങ്ങള്‍ക്കായി പ്രത്യേക ഷെല്ഫുകളും ലുലു സ്റ്റോറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളും പോയിന്റുകളുമാണ് ഒരുക്കിയിരിക്കുന്നത്.
53ാമത് ദേശീയാദിനാഘോഷത്തിന്റെ ഭാഗമായി ആഴ്ചയില്‍ 53 തരം യുഎഇ ഉത്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ പ്രമോഷനാണ് ലുലു സ്റ്റോറുകളിലുള്ളത്. 5.3 ശതമാനം ഡിസ്കൗണ്ടും ലുലു ഹാപ്പിനെസ് ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി അഡീഷ്ണല്‍ പോയിന്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. യുഎഇ ഇന്‍ഡസ്ട്രീസ് ആന്റ്് അഡ്വാന്‍സ്ഡ് ടെക്നോളജി വകുപ്പുമായി നേരത്തെ ലുലു ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ലുലുവിലെ മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ് കാമ്പയിന്. ദേശീയ കാമ്പയിനിന്റെ പ്രധാന്യം വ്യക്തമാക്കി സ്പെഷ്യല്‍ വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
യുഎഇയുടെ പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്ത് പകരുന്നതാണ് മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ് കാമ്പയിനെന്നും ലുലുവിന്റെ പിന്തുണ പ്രശംസനീയമെന്നും യുഎഇ ഇന്‍ഡസ്ട്രീസ് ആന്റ്് അഡ്വാന്‍സ്ഡ് ടെക്നോളജി വകുപ്പ് അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ സുവൈദി പറഞ്ഞു. യുഎഇയുടെ വികസനത്തിന് കൈത്താങ്ങാകുന്ന കാമ്പയിനില്‍ ഭാഗമാകുന്നതില്‍ ഏറെ അഭിമാനുണ്ടെന്നും പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും ലുലു സിഇഒ സെയ്ഫി രൂപാവല വ്യക്തമാക്കി. കൂടാതെ ഫുഡ് ആന്റ് മാനുഫാക്ചറിങ് രംഗത്ത് കൂടുതല്‍ നിക്ഷേപം ലുലു നടത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബര്‍ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സചേഞ്ചില്‍ ലുലു റീട്ടെയില്‍ ലിസ്റ്റ് ചെയ്തത്. മികച്ച നിക്ഷേപ പങ്കാളിത്വത്തോടെ മിഡില്‍ ഈസ്റ്റിലെ തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡും ലുലു സ്വന്തമാക്കിയിരുന്നു. ജിസിസിയിലെ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെയാണ് ലുലു റീട്ടെയിലിലെ നിക്ഷേപകര്‍.