
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : വിദേശ ഇന്ത്യക്കാര്‍ വിദേശത്ത് വെച്ച് തന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുന്ന കാലം വിദൂരമല്ലെന്നും പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അഡ്വ.ഹാരിസ് ബീരാന് എംപി. ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന് സമാപനം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു.
രാജ്യസഭാംഗമായി പങ്കെടുത്ത ആദ്യ സെഷനില്‍ തന്നെ ഗള്‍ഫ് മലയാളികളുടെ വിമാന യാത്ര വിഷയം ഉന്നയിച്ചിരുന്നു. വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശ സംബന്ധമായും വരുംനാളുകളില്‍ പോരാട്ടം ശക്തമാക്കും. വിദേശ ഇന്ത്യക്കാര്‍ക്ക് അവര്‍ താമസിക്കുന്ന വിദേശ രാജ്യത്തുവച്ച് തന്നെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാവുന്ന കാലം വിദൂരമല്ലെന്നും അഡ്വ.ഹാരിസ് ബീരാന് പറഞ്ഞു. ഷാര്‍ജ കെഎംസിസി സംഘടിപ്പിച്ച ഈദ് അല്‍ ഇത്തിഹാദ് സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. വിമാന യാത്രാചാര്‍ജ് വിഷയത്തില്‍ സ്വകാര്യ വിമാന കമ്പനികളായതിനാല്‍ നിരക്കില്‍ നിയന്ത്രണമേര്പ്പെടുത്താനാവാത്ത സാഹചര്യം നിലനില്ക്കുന്നുവെന്ന മറുപടിയാണ് വകുപ്പ് മന്ത്രി നല്‍കിയത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് പുറമെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നു. സ്വകാര്യ ബസുകളുടെ ചാര്‍ജ് നിശ്ചയിക്കുന്നത് സ്വകാര്യ ബസ് ഉടമകളല്ല,സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളാണ് എന്ന മറുവാദം ഉയര്‍ത്തിയപ്പോള്‍ ഇത് ഒരു പുതിയ ഉണര്‍ത്തലാണെന്നും ഈ രീതിയില്‍ വിഷയത്തെ സമീപിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയതായും ഹാരിസ് ബീരാന് പറഞ്ഞു. അതോടെ വിമാന ചാര്‍ജ് നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നും അത് ഗള്‍ഫ് മലയാളികള്‍ക്കടക്കം ആശ്വാസകരമാവുമെന്നും ഹാരിസ് ബീരാന് എംപി കൂട്ടിച്ചേര്‍ത്തു.