
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : എന്നും ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന മത്തി ഇനിയും വില കുറയാതെ ഉയരത്തില്‍ തന്നെ നില്ക്കുന്നു. അതേസമയം മത്സ്യങ്ങളുടെ രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന അയക്കോറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയുമായി മാര്‍ക്കറ്റില്‍ സുലഭമായിരിക്കുന്നു. മത്തിയുടെ താങ്ങാനാവാത്ത വില നടുവൊടിക്കുമെന്നും അയക്കോറയാണ് ആശ്വാസമെന്നുമാണ് ആളുകള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മത്തിയുടെ വില അതിന്റെ പാരമ്യത്തിലാണ്. വില കിലോ 15 ദിര്ഹമാണിപ്പോള്. ചില ദിവസങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓഫറുകളില്‍ നേരിയ വ്യത്യാസം ഉണ്ടാകുന്നുവെന്ന് മാത്രം. കിങ് ഫിഷ് അഥവാ അയക്കോറ 13 ദിര്‍ഹമിനാണ് അബുദാബിയിലെ പല ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിറ്റഴിക്കുന്നത്. രണ്ടുകിലോ വരെ തൂക്കമുള്ള അയക്കോറയാണ് കിലോ 13 ദിര്‍ഹമിന് ലഭിക്കുന്നത്. ചൂടിന് ശമനം വന്നതോടെയാണ് മത്സ്യരാജാവ് സുലഭമായി ലഭിച്ചുതുടങ്ങിയത്. അതോടെ വിലയിലും കാര്യമായ കുറവുണ്ടായി. നേരത്തെ കിലോക്ക് നാല്‍പ്പത് ദിര്‍ഹം ഈടാക്കിയിരുന്ന അയക്കോറയാ ണ് 13ല്‍ എത്തിനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആവശ്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവു ണ്ടായി. ചെറിയ വിലക്ക് ലഭിക്കുന്ന മത്സ്യമെന്ന നിലയില്‍ നേരത്തെ അയലയും മത്തിയും മാത്രം കഴിച്ചിരുന്ന സാധാരണക്കാരും ചെറിയ ശമ്പളക്കാരുമായ പ്രവാസികള്‍ ഇപ്പോള്‍ അയക്കോറയിലാണ് ആശ്വാസം കണ്ടെത്തുന്നത്. 13 ദിര്‍ഹമിന് അയക്കോറ വില്‍ക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മത്സ്യം മുറിച്ചു കിട്ടാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ടിവരും. അത്രയും തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കുടുംബിനികള്‍ പറയുന്നു.