
എസ്.എസ്.എല്‍.സി പരീക്ഷ ഫലം യുഎഇ ക്കു മികച്ച നേട്ടം
അബുദാബി : 2024ലെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടിലെ നേട്ടങ്ങള്‍ യുഎഇ കാബിനറ്റ് അവലോകനം ചെയ്തു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ വിദ്യാഭ്യാസം,മാനവ വികസനം,കമ്മ്യൂണിറ്റി കൗണ്‍സില്‍ എന്നിവയുടെ രൂപീകരണത്തിന് അംഗീകാരം നല്കി. യോഗത്തില്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ പങ്കെടുത്തു. ‘നേട്ടങ്ങളും അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും നിറഞ്ഞ ശ്രദ്ധേയമായ ഒരു വര്‍ഷത്തിനാണ് പരിസമാപ്തിയാകുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. വര്‍ഷത്തിലുടനീളം യുഎഇ അതിന്റെ ആഗോള മത്സരശേഷി ഉറപ്പിക്കുകയും വികസനം ത്വരിതപ്പെടുത്തുകയും ലോകോത്തര പ്രതിഭകളെയും വിഭവങ്ങളെയും ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം അതിന്റെ എക്കാലത്തെയും മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. 223 അന്താരാഷ്ട്ര വികസന സൂചകങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തി. പ്രധാന ആഗോള റിപ്പോര്‍ട്ടുകളിലുടനീളം 444 സൂചകങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്യ ഈ റിപ്പോര്‍ട്ടുകള്‍ ബിസിനസ് അന്തരീക്ഷം,സമ്പദ്വ്യവസ്ഥ,അടിസ്ഥാന സൗകര്യങ്ങള്‍,ഡിജിറ്റല്‍ സംവിധാനങ്ങള്‍,ടാലന്റ് മൊബിലിറ്റി,വിദേശ നിക്ഷേപം,സാമ്പത്തിക സംവിധാനങ്ങള്‍,കയറ്റുമതി,വ്യാപാരം,ടൂറിസം, സാങ്കേതികവിദ്യ എന്നിവയിലും മികവ് പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.