
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ‘മലബാര്‍’ എന്നാല്‍ ഷരീഫിന് വടക്കന്‍ കേരളം മാത്രമല്ല. ഭൂഖണ്ഡങ്ങളില്‍ പരന്നുകിടക്കുന്ന പൗരാണികവും പ്രസിദ്ധവുമായ നാമമാണ്. വിവിധ രാജ്യങ്ങളിലെ മലബാര്‍ സ്വാധീനവും പ്രസക്തിയും സംബന്ധമായ പഠനത്തിലാണ് മലപ്പുറം ഒഴൂര്‍ അയ്യായ സ്വദേശി ഷരീഫ് മലബാര്‍. അറുപതില്‍ പരം രാജ്യങ്ങളില്‍ മലബാര്‍ സ്വാധീനം കണ്ടെത്താന്‍ കഴിയുമെന്നാണ് ഷരീഫിന്റെ നിഗമനം.
ആസ്ത്രേലിയയിലെ ന്യൂസൗത്ത് വാലിയും അമേരിക്കയിലെ ഫ്ളോറിഡയും ഓഹിയോയും സൗത്ത് ആഫ്രിക്കയിലെ എലിസബത്ത് പോര്‍ട്ടും തുടങ്ങി ഇന്തോനേഷ്യയിലെ വോള്‍ക്കാനോ മൗണ്ട് മലബാര്‍,സീഷെല്ലസ്,റീയൂണിയന് ഫിജി മൗറീഷ്യസ് രാജ്യങ്ങ ള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ മലബാര്‍ ഐലന്റ്,ആല്ഡിബ്ര തുടങ്ങിയ നിരവധി ഇടങ്ങളില്‍ മലബാര്‍ വിശേഷം കണ്ടെത്താന്‍ കഴിയും.
ഡിസ്കവറി ഓഫ് മലബാര്‍ ഗ്ലോബല്‍ ഡൈമന്‍ഷന്‍ എന്ന പഠന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ മലബാര്‍ സന്ദര്‍ശനത്തിന് പുറഷപ്പടുകയാണ് ഷരീഫ്. മലബാര്‍ നാമത്തിലുള്ള സസ്യ,ജന്തു വര്‍ഗങ്ങ ള്‍,സ്ഥാപനങ്ങള്‍,സംവിധാനങ്ങള്‍,സാഹിത്യ കൃതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് ഡിസ്കവറി ഓഫ് മലബാര്‍. മാല് എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് മലബാര്‍ നാമം എന്നതാണ് ഷരീഫിന്റെ വിലയിരുത്തല്‍. കുരുമുളക് സമ്പത്തിന്റെ അനുപാതം ആയി ഗണിച്ചിരുന്ന കാലങ്ങളില്‍ സാമ്പത്തിക വിനിമയത്തിന് പെപ്പര്‍ കോണ്‍ കറന്‍സി എന്നപേരില്‍ കുരുമുളക് നാണയം വരെ ഉപയോഗിച്ചിരുന്നു.
കുരുമുളക് സുലഭമായി ലഭിച്ചിരുന്ന ഇടങ്ങളെ മാല് ചേര്‍ത്ത് വിളിച്ചതാവാന് സാധ്യതയുണ്ട്.മലാക്ക,മലാവി,മാല്‍ഡീവ്സ്,മാലി മലേഷ്യ,മാള്‍ട്ട,ഗോട്ടിമാല തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു ഉദാഹരണമാണ്. ഇത്തരം മലബാര്‍ സ്വാധീന പ്രദേശങ്ങളിലെ സാമൂഹികവും സംസ്കാരികവും ഭൂമിശാസ്ത്ര പരവുമായ പഠനമാണ് ഡിസ്കവറി മലബാര്‍ പദ്ധതി. പഠന യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ രാജ്യങ്ങള്‍,ദ്വീപുകള്‍ എന്നിവ ശരീഫ് സന്ദര്‍ശിക്കും വിവിധ ഘട്ടങ്ങളിലായി ഏഷ്യ,ആഫ്രിക്ക,അമേരിക്ക, ആസ്ത്രേലിയ ഭൂഖണ്ഡങ്ങളില്‍ സന്ദര്‍ശനവും ഉദ്ദേശിക്കുന്നതാണ് പദ്ധതി. വിവിധ സര്‍വകലാശാലകള്‍,ചരിത്രകാരന്മാര് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തും. ‘മലബാര്‍’ എന്ന ഗ്രന്ഥവും ഷരീഫ് രചിച്ചിട്ടുണ്ട്. ഡിസംബര്‍ പതിനേഴിന് ഒന്നാംഘട്ട യാത്ര പുറപ്പെടും. ദുബൈ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹി കൂടിയായ ഷരീഫിന് ജില്ലാ കമ്മറ്റി യാത്രയയപ്പ് നല്കി.