
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സയന്‍സ് എക്സ്പോ ശാസ്ത്ര സാങ്കേതിക കൗതുകങ്ങളുടെ നേര്ക്കാഴ്ചക്കും വിദ്യാര്‍ത്ഥികളുടെ നൂതന ചിന്തകളുടെ ആവിഷ്കാരത്തിനും വേദിയായി. ശാസ്ത്രജ്ഞാനം വരും തലമുറയെ എങ്ങനെ ചിന്തിപ്പിക്കുന്നുവെന്നും മനുഷ്യരാശിക്ക് എത്രത്തോളം അത് പ്രയോജനകരമാക്കാമെന്നും തെളിയിക്കുന്നതായിരുന്നു എക്സപോയിലെ ഓരോ പ്രോജക്റ്റുകളും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രോജക്റ്റുകളാണ് ഏറെ ശ്രദ്ധ നേടിയത്. സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. സെന്റര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഹാഷിം ഹസന്‍കുട്ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എംപിഎം റഷീദ് ആമുഖപ്രഭാഷണം നിര്‍വഹിച്ചു. യുഎഇയിലെ 14 പ്രമുഖ വിദ്യാലയങ്ങളില്‍ നിന്നുള്ള 200ലധികം വിദ്യാര്‍ഥികള്‍ വിവിധ പദ്ധതികളുമായി എക്സ്പോയില്‍ പങ്കെടുത്തു.
സുസ്ഥിര വികസനം,ആരോഗ്യം,സാങ്കേതികവിദ്യ,ഭാവി പ്രതിഭാസം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടന്ന പ്രദര്‍ശനം വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും ശാസ്ത്ര ബോധം വളര്‍ത്തുന്നതിനും ശ്രദ്ധേയമായി. ഭാവി പ്രതിഭാസം വിഭാഗത്തില്‍ ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബുദാബി,ആരോഗ്യവൈദ്യശാസ്ത്ര വിഭാഗത്തില്‍ മോഡല്‍ ഇന്ത്യന്‍ സ്കൂള്‍ അബുദാബി,സാങ്കേതികവിദ്യ നവീകരണം വിഭാഗത്തില്‍ പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്കൂള്‍,സുസ്ഥിര വികസനം പരിസ്ഥിതി ശാസ്ത്ര വിഭാഗത്തില്‍ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമിയും ജേതാക്കളായി. മികച്ച സ്കൂളിനുള്ള എപിജെ അബ്ദുല്‍ കലാം ഇന്നവേഷന്‍ അവാര്‍ഡ് ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കി.
സമാപന ചടങ്ങില്‍ യുഎഇ ഇന്ത്യന്‍ എംബസി സെക്രട്ടറി സര്‍ജിത് കട്ല മുഖ്യാതിഥിയായി. വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെ ന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് സ്വാഗതം പറഞ്ഞു. വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ നീരജ് ബാര്‍ഗവ്,സുരേഷ് ബാലകൃഷ്ണന്,പ്രജ്ഞ ചന്ചത്,സെന്റര്‍ വൈസ് പ്രസിഡന്റുമാരായ വിപികെ അബ്ദുല്ല,സി.സമീര്‍,അഡ്മിന് സെക്രട്ടറി അഷ്റഫ് വാരം,സെന്റര്‍ മെമ്പര്‍മാരായ ഹുസൈന് സികെ.,ജഅ്ഫര്‍ കുറ്റിക്കോട്,കമാല്‍ മല്ലം,കെഎംസിസി നേതാക്കളായ യൂസുഫ് മാട്ടൂല്‍,അഷ്റഫ് പൊന്നാനി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,അബ്ദുല്‍ കബീര്‍ ഹുദവി(സുന്നിസെന്റര്‍), എഞ്ചിനീയര്‍ അബ്ദുറഹ്മാന്,റസാഖ് ഒരുമനയൂര്‍ പങ്കെടുത്തു. എഞ്ചിനീയര്‍ സി.സമീര്‍, ഹൈദര്‍ ബിന്‍ മൊയ്ദു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ.ഡാനിഷ് സലിം, ഡോ.മഹര്‍ അലന് ദിവി,ഡോ.ഇസ്ലാം അബു സഹദ്,ഡോ.ലജീഷ് ജബ്ബാര്‍, ഡോ.ഇമാദ് ഷഹറോറി, ഡോ.ബല്‍ക്കീസ് ശൈഖ്,ഡോ.സൈനബ് റഷീദ്, ഡോ.മോണിക്ക സച്ചിദേവ പങ്കെടുത്തു. സെന്റര്‍ ട്രഷറര്‍ ബിസി അബൂബക്കര്‍ നന്ദി പറഞ്ഞു.