
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : 2024 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഏകീകൃത ഇന്‍ഷൂറന്‍സ് വടക്കന്‍ എമിറേറ്റിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയുടെ പ്രയോജനം നല്‍കും. ജനുവരി ഒന്നു മുതല്‍ എല്ലാ കമ്പനികളും വിസ പ്രക്രിയകളുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ രേഖകള്‍ സഹിതം അവരുടെ ജീവനക്കാരെ ഇന്‍ഷൂര്‍ ചെയ്യണം. എന്നാല്‍ 2024 ജനുവരി ഒന്നിന് മുമ്പ് നല്കിയ വര്‍ക്ക് പെര്‍മിറ്റുള്ള ജീവനക്കാര്‍ക്ക് അവരുടെ പെര്‍മിറ്റുകള്‍ പുതുക്കുന്നതു വരെ പരിരക്ഷ ലഭിക്കില്ല. താഴ്ന്ന വരുമാനക്കാരായ നിരവധി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കു പദ്ധതി ഗുണം ചെയ്യും. കടബാധ്യത വരുത്താതെ മികച്ച ചികിത്സ ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികള്‍ക്ക് സ്ക്രീനിങ്ങിനും ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് മുന്‍കൂര്‍ പരിശോധനകള്‍ക്കുള്ള മെച്ചപ്പെട്ട കവറേജ്,ദുബൈ കെയര്‍ നെറ്റ്വര്ക്കിന് കീഴിലുള്ള അടിസ്ഥാന പ്ലാനിന് 320 ദിര്‍ഹം നിരക്കില്‍,താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ തുടങ്ങിയവ ഇതിലൂടെ എല്ലാവര്ക്കും ലഭിക്കും. നോര്‍ത്തേണ്‍ എമിറേറ്റ്സിലെ സ്പോണ്‍സര്‍മാരുടെ കുടുംബങ്ങള്‍ക്ക് 320 ദിര്‍ഹത്തിന് താങ്ങാനാവുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും അവരുടെ ആശ്രിതര്‍ക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. ഈ പോളിസിയില്‍ ഏഴ് ആശുപത്രികള്‍,46 ക്ലിനിക്കുകള്‍,മെഡിക്കല്‍ സെന്ററുകള്‍,45 ഫാര്‍മസികള്‍ എന്നിവയുടെ ശൃംഖലയില്‍ നിന്ന് പരിചരണം ലഭിക്കും. കൂടാതെ 64 വയസ് വരെ പ്രായമുള്ള ആശ്രിതര്‍ക്കും പരിചരണത്തിന് തുല്യമായ പ്രവേശനമുണ്ടാവും. ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. ആശുപത്രി വാസത്തിനുള്ള 20 ശതമാനം കോപേയ്മെന്റ് വാര്‍ഷിക പരമാവധി 1,000 ദിര്‍ഹം വരെയാണ്. ഷാര്‍ജയിലെ ഏറ്റവും പുതിയ സെന്‍സസ് കാണിക്കുന്നത് ജനസംഖ്യ 2015ല്‍ 1.4 ദശലക്ഷത്തില്‍ നിന്ന് 2023ല്‍ 1.8 ദശലക്ഷമായി വര്‍ധിച്ചുവെന്നാണ്. ഇവര്‍ക്കെല്ലാം പോളിസി ഗുണകരമാവും. ദുബൈയിലും അബുദാബിയിലും വര്‍ഷങ്ങളായി നിര്‍ബന്ധിത അടിസ്ഥാന ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ നിലവിലുണ്ട്. ഇതോടെ ഷാര്‍ജ,അജ്മാന്,ഉമ്മുല്‍ ഖുവൈന്‍,റാസല്‍ ഖൈമ,ഫുജൈറ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ ഇന്‍ഷൂറന്‍സ് പ്രഖ്യാപനം രാജ്യത്തെ വലിയൊരു വിഭാഗം തൊഴിലാളികളും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.