
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലവാരം ശേഖരിക്കുന്നതിന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ദേശീയ ആരോഗ്യ സ്ക്രീനിങ്് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കിന്റര്‍ ഗാര്ഡന് മുതല്‍ 12 ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പരിശോധന നടത്തി ഡാറ്റ ശേഖരിക്കുക. രാജ്യത്തുടനീളമുള്ള സ്കൂളുകളില്‍ ആരോഗ്യ പരിശോധനകളുടെ നിലവാരം ഉയര്‍ത്തി, സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ ഏകീകരിക്കാനും സ്ക്രീനിങ്് ഫലങ്ങളുടെ വിശ്വസനീയമായ ദേശീയ ഡാറ്റാ ബേസ് നിര്‍മിക്കാനും മാര്‍ഗ നിര്‍ദേശം ലക്ഷ്യമിടുന്നു. പൊതുജനാരോഗ്യ മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന് അബ്ദുറഹ്മാന് അല്‍ റാന്ദ് ദുബായില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥരും യുഎഇയിലുടനീളമുള്ള ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ദേശീയ സ്കൂള്‍ ഹെല്‍ത്ത് സ്ക്രീനിങ് മാര്‍ഗനിര്‍ദേശം ആരോഗ്യ വിദഗ്ധര്‍ക്കായി ഏകീകൃത സമീപനവും വ്യക്തമായ സമയക്രമവും നടപ്പാക്കും. ആരോഗ്യ സാക്ഷരത വര്‍ധിപ്പിക്കാന്‍ വ്യത്യസ്ത പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഗൈഡ് അവതരിപ്പിക്കും. വാര്‍ഷിക സ്കൂള്‍ ആരോഗ്യ പരിശോധനകള്‍ നടത്തുക, ഓരോ വിദ്യാര്‍ത്ഥിയുടെയും മെഡിക്കല്‍ ചരിത്രം അപ്ഡേറ്റ് ചെയ്യുക, ഉയരം, ഭാരം, ബോഡി മാസ് ഇന്‍ഡക്സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കാഴ്ച പരിശോധന കൂടാതെ സ്കോളിയോസിസ് കണ്ടെത്തല്‍, ശ്രവണ പരിശോധന, ദന്താരോഗ്യ പരിശോധനകള്‍, മാനസികവും പെരുമാറ്റപരവുമായ ആരോഗ്യ വിലയിരുത്തലുകള്‍, കൂടാതെ പത്ത് വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികളുടെ പുകവലി ശീലങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക പരിശോധനകളും മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൊതു, സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ സ്ക്രീനിങ്് ഫലങ്ങളുടെ ദേശീയ ഡാറ്റാബേസ് സ്ഥാപിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.