
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യുഎഇയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ എയിംസ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സിന് ഏറ്റവും മികച്ച ലോജിസ്റ്റിക്സ് കമ്പനി വിഭാഗത്തില്‍ ഗ്ലോബല്‍ സാഗ അവാര്‍ഡ് ലഭിച്ചു. ദുബൈ ദുസിത് താനി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ നടന് സുനില്‍ ഷെട്ടിയില്‍ നിന്ന് എയിംസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയരക്ടറും സിഇഒയുമായ നാഷിദ് ടി.പി അവാര്‍ഡ് ഏറ്റുവാങ്ങി.
വര്‍ഷങ്ങളായി സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ് മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ട് ശ്രദ്ധേയമായ സ്ഥാപനമാണ് എയിംസ്. ലോജിസ്റ്റിക്സ് ഷിപ്പിങ് മേഖലയിലെ മുന്‍നിര സേവന ദാതാക്കളായ ഇവര്‍ക്ക്,യുഎഇ,സഊദി അറേബ്യ,ഒമാന്‍,ഇറാഖ്,ഈജിപ്ത്,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ സജീവ നെറ്റ്വര്‍ക്കുള്ള ഓഫീസുകളുണ്ട്. ഈ അംഗീകാരം എയിംസ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സിന്റെ ശക്തമായ ടീമിന്റെ സമഗ്രമായ പരിശ്രമത്തിന്റെ പ്രതിഫലനമാണെന്ന് നാഷിദ് ടി പി അഭിപ്രായപ്പെട്ടു. മികച്ച സേവനം നല്‍കാനും അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ലോജിസ്റ്റിക്സ് പിന്തുണയുമായി മുന്നോട്ട് പോകാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ കൂടുതല്‍ ഊര്ജ്ജസ്വലമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിംസ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സിന് പുറമേ എയിംസ് ജനറല്‍ ട്രേഡിങ്,എയിംസ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിസ്,ട്രാന്‍സ് ഇ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്, എ പ്ലസ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സ്,പൊതി കിച്ചന് റെസ്റ്റോറന്റ്സ്, ഉമുല്ഖുവൈനിലെ പ്രമുഖ വെല്‍നസ് മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും നാഷിദ് ടി.പി വിജയകരമായി നയിക്കുന്നു. മലപ്പുറം ജില്ലയിലെ വൈലത്തൂര്‍ സ്വദേശിയായ നാഷിദ് വിവിധ രാജ്യക്കാര്‍ക്ക് തൊഴില്‍ നല്കുന്ന മികച്ച യുവ സംരംഭകന് കൂടിയാണ്.