
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
കുവൈത്ത് സിറ്റി : തൊഴില്‍ നൈപുണ്യമുള്ള യുവജനങ്ങളെയാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും ഇന്ത്യന്‍ യുവാക്കള്‍ കുവൈത്തിന്റെ വികസനത്തിന് വേണ്ടി അവരുടെ കഴിവുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. സബാഹ് അല്‍ സാലിമിലെ ശൈഖ് സഅദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോപ്ലക്സില്‍ ഇന്ത്യന്‍ എംബസി ഒരുക്കിയ ‘ഹലാ മോദി’ സ്വീകരണ സമ്മേളനത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ യുവത തൊഴില്‍ ചെയ്യുന്നു. കുവൈത്തിന് ആവശ്യമായ ഫിന്‍ടെക് സ്കില്‍ നമുക്ക് നല്കാന് സാധിക്കും. ഫിന്‍ടെക് രംഗത്തെ ലോകത്തെ ഒന്നാമത് രാജ്യം നമ്മുടേതാണ്. ഇന്ത്യക്കാരന് എന്ന വികാരം ലോകത്തുടനീളം വസിക്കുന്ന ഇന്ത്യക്കാരുടെ മനസ്സിലുണ്ട്. നിങ്ങളുടെ ഹൃദയത്തിലും ആ വികാരമുണ്ട്. നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വീകരണത്തിന്റെ ഭാഗമായി കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഫഹദ് അല്‍ അഹമ്മദിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികളുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ‘ഹലാ മോദി’ സ്വീകരണ സമ്മേളനത്തിനെത്തിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവിലെ 11.30 ന് അമീരി ടെര്‍മിനലില്‍ നിന്ന് കുവൈത്ത് പ്രഥമ ഉപപ്രധാന മന്ത്രി ശൈഖ് ഫഹദ് യൂസുഫ് അല്‍ സബാഹ്, പ്രധാന മന്ത്രിയുടെ ദിവാന് ചീഫ് അബ്ദുല്‍ അസീസ് അല്‍ ദഖീല്‍, വിദേശ കാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ, പ്രധാന മന്ത്രിയുടെ ദിവാന് ചീഫ് ഉപദേഷ്ടാവും മിഷന് ഓഫ് ഹോണര്‍ ചീഫുമായ ശൈഖ് ഡോ. ബാസില്‍ ഹമൂദ് അല്‍ സബാഹ്, ഏഷ്യന്‍ കാര്യ ചുമതലയുള്ള വിദേശ കാര്യ ഉപമന്ത്രി സമീഹ് ഹയാത്ത്, ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ മിഷാല്‍ അല്‍ ഷമ്മാലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വൈകിട്ട് അല്‍ ജാബിര്‍ സ്റ്റേഡിയത്തിലെ ഗള്‍ഫ് കപ്പ് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തു. ഖത്തര്‍, ഇറാഖ്,സഊദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, യമന്‍ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് കപ്പിന് വേണ്ടി കളിക്കുന്നത്. കുവൈത്ത് ഒമാന്‍ മത്സരമാണ് അല്‍ ജാബിര്‍ സ്റ്റേഡിയത്തില്‍ നടന്നത്. ഇന്ന് ബയാന്‍ പാലസില്‍ പ്രധാനമന്ത്രിക്ക് ഔദേ്യാഗിക സ്വീകരണം നല്‍കും. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍സബാഹ് തുടങ്ങിയ കുവൈത്തിലെ പ്രമുഖരായ രാഷ്ട്ര നേതാക്കള്‍ പ്രധാന മന്ത്രിയെ സ്വീകരിക്കും. ഇരു രാജ്യങ്ങളുടെയും ഉഭയ കക്ഷി ബന്ധം സുദൃഡമാക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യകുവൈത്ത് സഹകരണ കരാര്‍ രാഷ്ട്ര നേതാക്കള്‍ ഒപ്പു വെക്കും. സന്ദര്‍ശനം അവസാനിപ്പിച്ച് വൈകിട്ട് 3.30 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും. 1981ല്‍ ഇന്ദിര ഗാന്ധിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം 43 വര്‍ഷം കഴിഞ്ഞാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. കുവൈത്ത് ഭരണാധികാരികളും കുവൈത്തിലെ ഇന്ത്യന്‍ സമൂഹവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.