
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദോഹ : കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കെഎംസിസി ഹെ ല്‍ത്ത് വിങ്ങിന്റെയും സഹകരണത്തോടെ സിപിആര്‍ ട്രെയിനിങ്ങും ജീവിത ശൈലി രോഗ ബോധവത്കരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ടി നാസര്‍ അധ്യക്ഷനായി. ദോഹ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടി സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹെല്‍ത്ത് വിങ് ജനറല്‍ കണ്‍വീനര്‍ ലുത്ഫി കലമ്പന്‍,വൈസ് ചെയര്മാന് ഡോ.മുഹമ്മദ് ഫര്ഹാന്, കണ്‍വീനര്‍ ഡോ.ഫാസില്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
ഡെമോന്സ്ട്രേഷനിലൂടെയാണ് നടന്ന പരിശീലനത്തില്‍ ജില്ലയില്‍ നിന്നുള്ള എണ്‍പതോളം അംഗങ്ങള്‍ പങ്കെടുത്തു. സംസ്ഥാന അഡൈ്വസറി മെമ്പര്‍ ഹംസക്കുട്ടി,മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എവി ബക്കര്‍,സമീക്ഷ വൈസ് ചെയര്മാന് ബഷീര്‍ ചേറ്റുവ,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികള്‍ ക്യാമ്പിന് നേതൃതം നല്കി. സുബൈര്‍ പാടൂര്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി നസീര്‍ അഹമ്മദ് സ്വാഗതവും ട്രഷറര്‍ നസീര്‍ എഎസ് നന്ദിയും രേഖപ്പെടുത്തി.