
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
റാസല്‍ഖൈമ : യുഎഇ ചെറവല്ലൂര്‍ പ്രവാസി കൂട്ടായ്മ പ്രവര്‍ത്തക സംഗമം ജനറല്‍ സെക്രട്ടറി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദ്ദീന്‍ കീടത്തേല്‍ അധ്യക്ഷനായി. റാസല്‍ഖൈമയില്‍ നടന്ന പരിപാടിയില്‍ ചെറവല്ലൂര്‍ സ്വദേശികളായ നിരവധിപേര്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ചു വിവിധ കലാ കായിക മത്സരങ്ങള്‍ നടന്നു. പള്ളിയങ്ങാടി,ടൗണ്‍ ടീം,ലഗാന്‍,പാടം ബോയ്സ് തുടങ്ങിയ ടീമുകള്‍ മാറ്റുരച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി. മത്സരത്തില്‍ ടൗണ്‍ ടീം ജേതാക്കളായി. സംഗമത്തിന് കോര്‍ഡിനേറ്റര്‍ പ്രവീണ്‍ ഇക്രൂ സ്വാഗതവും സെക്രട്ടറി അനസ് കെവി നന്ദിയും പറഞ്ഞു.