
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: പ്രവാസത്തിന്റെ പിരിമുറുക്കത്തില്‍ നിന്നും സന്തോഷത്തോടൊപ്പം വൈജ്ഞാനികോത്സവം സമ്മാനിച്ച് ഗുരുവായൂര്‍ മണ്ഡലം കെഎംസിസി വിനോദ യാത്ര സംഘടിപ്പിച്ചു. അല്‍ ഐന്‍ മര്‍മം ഫാം സന്ദര്‍ശന ശേഷം മുബശ്ശറ പാര്‍ക്കില്‍ നടന്ന കുടുംബ സംഗമം തൃശ്ശൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി പിവി ജലാല്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഐന്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കലാം,മുസ്്ലിം യൂത്ത്ലീഗ് തൃശൂര്‍ ജില്ലാ സെക്രട്ടറി അസീസ് മന്ദലാംകുന്ന് മുഖ്യാതിഥികളായി. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കടവില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.കബീര്‍ സ്വാഗതം പറഞ്ഞു. ‘ഒത്തുചേരലിന്റെ മഹത്വം’ എന്ന വിഷയത്തില്‍ കെഎംസിസി ജില്ലാ ട്രഷറര്‍ പിഎം ഹൈദരലി സംസാരിച്ചു. വിനോദയാത്ര കോഡിനേറ്റര്‍ പിപി അഷറഫ്,മണ്ഡലം ഭാരവാഹികളായ കെ.ശാഹുല്‍ ഹമീദ്,പിഎം നിയാസ് പ്രോഗ്രാം നിയന്ത്രിച്ചു. വിവിധ മത്സരങ്ങള്‍ക്ക് കെഎസ് നഹാസ്,ബഷീര്‍ കടവില്‍ നേതൃത്വം നല്കി.
മണ്ഡലത്തിലെ പഞ്ചായത്ത് മുനിസിപ്പല്‍ കെഎംസിസി നേതാക്കള്‍,മെമ്പര്‍മാര്‍, കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ വിനോദ യാത്രയില്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ സികെ ജലാല്‍ നന്ദി പറഞ്ഞു.