
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നടപടികള്‍ കുവൈത്ത് ധന വകുപ്പ് കടുപ്പിക്കുന്നു. അടുത്തിടെ സ്വദേശികളും വിദേശികളുമായ നിരവധി പേര് ധന ഇടപാടിലെ നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടതായാണ് കണക്ക്. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തിയ കുറ്റത്തിന് ഒരു മുന്‍ മന്ത്രിക്ക് ജനുവരി ആദ്യ വാരം കുവൈത്ത് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രവാസികളടക്കമുള്ളവരുടെ ഇടപാടുകള്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒന്നിലധികം വ്യക്തികള്‍ വിദേശത്തുള്ള ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം തവണ തുടര്‍ച്ചയായി പണമയക്കുന്നത് പണം വെളുപ്പിക്കല്‍ സാധ്യതയായാണ് അധികൃതര്‍ കരുതുന്നത്. ഇത് പോലെ ഒരു വ്യക്തി വിദേശത്തുള്ള പല വ്യക്തികള്‍ക്ക് ഒന്നിലധികം തവണ തുടര്‍ച്ചയായി പണമയക്കുന്നതും സംശയാസ്പദമായാണ് കരുതുന്നത്. ഇത്തരം ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ച് നടപടികളിലേക്ക് നീങ്ങുകയാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ വിളിപ്പിച്ചതായി അറിയുന്നു.
ഇവരില്‍ ചിലര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ച് കേസെടുത്തതായും വിവരമുണ്ട്. ഹവാല ഏജന്റുമാര്‍ക്ക് വേണ്ടി കൂലിക്ക് പണമയച്ച് കുടുങ്ങിയവരാണ് ഇവരില്‍ പലരും. സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് ഇവര്‍ ചെറിയ പ്രതിഫലത്തിനുവേണ്ടിയാണ് ഇത്തരത്തില്‍ പണമയച്ചത്. തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ് കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനില്‍ക്കുന്നത്. കുവൈത്തിലെ പണമിടപാട് നിയമങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാത്തവരാണ് പ്രവാസികളിലധികവും. അജ്ഞത കാരണം കുടുങ്ങിയവരാണ് അധിക പേരും. മാസത്തിലൊരിക്കലെങ്കിലും പണമിടപാട് നടത്തുന്നവരാണ് പ്രവാസികളില്‍ ഭൂരിഭാഗം പേരും. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന മണി എക്സ്ചേഞ്ചുകള്‍ വഴി മാത്രം പണമയക്കുകയും സ്വന്തം സിവില്‍ ഐഡി മറ്റുള്ളവരുടെ പണമിടപാടിന് നല്‍കാതിരിക്കുകയും ചെയ്യുക മാത്രമാണ് ഇത്തരം നിയമക്കുരുക്കില്‍ പെടാതിരിക്കാനുള്ള മാര്‍ഗം.