
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
വാദീകബീർ ഷിയാ പള്ളി പരിസരത്തുണ്ടായ വെടിവെപ്പിൽ നാലുപേർ മരണപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ദേഹാസ്വസ്ഥ്യമുണ്ടാവുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയാനിരിക്കുന്നതേയുള്ളുവെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ആർ ഒ പി അറിയിച്ചു.
ഒമാനിലെ വാദി അൽ കബീറിലെ പള്ളിക്ക് സമീപം ഇന്ന് രാവിലെ (ചൊവ്വാഴ്ച) യുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അധികാരികൾ പുറത്തുവിട്ട പ്രാഥമിക വിവരം അനുസരിച്ച്, കിഴക്കൻ മസ്കറ്റിലെ ഒരു പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പ് സംഭവത്തിൽ റോയൽ ഒമാൻ പോലീസ് അതിവേഗം ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുള്ള എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കുകയും ചെയ്തു.
പ്രാഥമിക വിവരമനുസരിച്ച്, വാദി അൽ കബീർ മേഖലയിലെ ഒരു പള്ളിയുടെ പരിസരത്തുണ്ടായ വെടിവെയ്പ്പിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒമാനി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ, നിരവധി റൗണ്ട് വെടിയൊച്ചകൾ കേൾക്കുകയും പോലീസ് സൈറണുകൾ മുഴങ്ങുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം നിയമപാലകരുടെ വാഹനങ്ങൾ പള്ളി വളയുകയും ഫജ്റിനായി (പ്രഭാത പ്രാർത്ഥന) ഒത്തുകൂടിയ ധാരാളം ആളുകൾ രക്ഷതേടി ഓടുന്നതും കാണാം.
വെടിവയ്പ്പുണ്ടായ സാഹചര്യം കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പോലീസ് ആശംസിച്ചു.