
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
റാസല്‍ഖൈമ: ബിര്‍ള കമ്പനിയുടെ കപ്പാസിറ്ററുകള്ക്കായുള്ള ഡൈഇലക്ട്രിക് ഫിലിമുകളുടെ നിര്‍മ്മാതാക്കളായ എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ് അതിന്റെ ആദ്യത്തെ ആഗോള നിര്‍മ്മാണ യൂണിറ്റ് റാസല്‍ഖൈമയില്‍ സ്ഥാപിക്കുന്നു. 100 മില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പ്രോജക്റ്റ് അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രതിവര്‍ഷം 4,500 ടണ്‍ ഡൈഇലക്ട്രിക് ഫിലിമുകള്‍ നിര്‍മ്മിക്കുന്ന ഈ സൗകര്യം എക്സ്പ്രോയുടെ മൊത്തം ശേഷിയുടെ 33% വരും. 80 ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ആഗോള സാന്നിധ്യം വിപുലീകരിക്കാനുള്ള കമ്പനി പദ്ധതിയുടെ ഭാഗമാണ് പുതിയ സംരംഭം. നിലവിലുള്ള കമ്പനികളില്‍ നിന്നുള്ള ഫീഡ്ബാക്കും പ്രഥമിക വിലയിരുത്തലുകളും കണക്കിലെടുത്താണ് കമ്പനി അതിന്റെ നിര്‍മ്മാണ യൂണിറ്റിനായി റാസല്‍ഖൈമ തിരഞ്ഞെടുത്തത്. റാസല്‍ ഖൈമയുടെയും യുഎഇയുടെയും ശക്തമായ അന്താരാഷ്ട്ര കണക്റ്റിവിറ്റി പ്രദര്‍ശിപ്പിക്കുന്ന പുതിയ കമ്പനി യുഎസ്എ, യൂറോപ്പ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യും. യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും സ്വതന്ത്ര വ്യാപാര കരാറുകളുടെ വിപലീകരണവും കമ്പനി ലക്ഷ്യമിടുന്നു. ഒപ്പം പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാനും അവസരമൊരുക്കുന്നു. ആഗോള നിര്‍മ്മാതാക്കളെ റാസല്‍ ഖൈമയിലേക്ക് സ്വാഗതം ചെയ്യുന്നതായി റാസല്‍ഖൈമ സാമ്പത്തിക മേഖല ഗ്രൂപ്പ് സിഇഒ റാമി ജലാദ് പറഞ്ഞു.