
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് ശിവയെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തെ കാണാനുള്ള അവസരമുണ്ടായത് തനിക്ക് ലഭിച്ച ബഹുമതിയാണെന്ന് തങ്ങള്‍ പറഞ്ഞു. ദുബൈയിലെ കോണ്‍സുല്‍ ജനറല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രവാസി സമൂഹത്തെ ബാധിക്കുന്ന നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രവാസികളെ ഏറെ ബാധിച്ചുകൊണ്ടിരിക്കുന്ന വിമാന ടിക്കറ്റ് നിരക്കിലെ സമീപകാല വര്‍ധന, പ്രവാസികളുടെ മക്കുളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കകള്‍, സാമൂഹിക വെല്ലുവിളികള്‍, കെഎംസിസിയുടെ നേതൃത്വത്തിലുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍സുല്‍ ജനറലുമായി പങ്കുവെച്ചു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹയും തങ്ങളോടൊപ്പമുണ്ടായിരുന്നു. പ്രവാസികള്‍ നേരിടുന്ന നിര്‍ണായക വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുമെന്ന് കോണ്‍സുല്‍ ജനറല്‍ സതീഷ് ശിവ ഉറപ്പു നല്കി.