
ദുബൈയില്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തി ആര്‍ടിഎ; 16 പദ്ധതികള്‍
ദുബൈ: മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന സമഗ്രമായ ഒരു ഭരണഘടനയുണ്ടെന്നതാണ് ഇന്ത്യയെ ലോകത്തിന് മുമ്പില്‍ വ്യത്യസ്തമാക്കുന്നതെന്ന് ദുബൈ കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച ഭരണഘടനാ സെമിനാര്‍. ജനാധിപത്യ മര്യാദകള്‍ നിരാകരിക്കപ്പെടുന്ന ഇക്കാലത്ത് ഭരണഘടനയിലാണ് പ്രതീക്ഷയെന്നും അത് സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭരണഘടന: നീതി സമത്വം ജനാധിപത്യം എന്നത വിഷയത്തിലായിരുന്നു സെമിനാര്‍. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
തൂലിക ഫോറം ചെയര്മാന് ഇസ്മായില്‍ ഏറാമല അധ്യക്ഷനായി. മാധ്യമ പ്രവര്ത്തകന് റോയ് റാഫേല്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് മെംബര്‍ അഡ്വ.എന്‍.എ കരീം, ഡോ.ഷെരീഫ് പൊവ്വല്‍, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര പ്രസംഗിച്ചു. വി.കെ.കെ റിയാസ് ആമുഖമവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ റാഫി പള്ളിപ്പുറം സ്വാഗതവും ടി.എം.എ സിദ്ദീഖ് നന്ദിയും പറഞ്ഞു. തൂലിക ഫോറം നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ അഷ്റഫ് കൊടുങ്ങല്ലൂര്‍ സദസ്സിന് പരിചയപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, നാസര്‍ മുല്ലക്കല്‍, തൂലിക ഫോറം ഭാരവാഹികളായ മൂസ കൊയമ്പ്രം, മുഹമ്മദ് ഹനീഫ് തളിക്കുളം, മുജീബ് കോട്ടക്കല്‍, ബഷീര്‍ കാട്ടൂര്‍, നബീല്‍ നാരങ്ങോളി എന്നിവര്‍ ലേഖന മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും കൈമാറി. ഫിറോസ് എളയേടത്ത്, സി.കെ ഷംസി, സല്‍മാനുല്‍ ഫാരിസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.